1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2018

കോട്ടയം: മീനടം പഞ്ചായത്തില്‍ താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ റോയിയും കുടുംബവും തീരാദുഃഖങ്ങളുടെ നടുവിലാണ്. തന്റെ ഏക മകന്‍ എട്ടാം ക്ലാസുകാരനായ അലന്‍ ജേക്കബ് ഒരു കിഡ്‌നിരോഗിയണന്ന യാഥാര്‍ഥ്യം റോയിയെയും കുടുംബത്തേയും തകര്‍ത്തുകളഞ്ഞു.

വര്‍ഷങ്ങളായി അലന്‍ കിഡ്‌നി സംബന്ധമായ രോഗത്താല്‍ വലയുകയായിരുന്നു. കോട്ടയത്തുള്ള ഐസിഎച്ച് ആശുപത്രിയിലെദീര്‍ഘ കാലത്തെ ചികിത്സകൊണ്ട് കാര്യമായ ശമനം ലഭിക്കാത്ത അലനെവെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ദീര്‍ഘ കാലത്തെ ചികിത്സാ ഓട്ടോ ഡ്രൈവര്‍ ആയ റോയിക്ക് താങ്ങാവുന്നതിലുമധികമായിരുന്നു. മകന്റെ ചികിത്സക്ക് വേണ്ടി ഓടിനടക്കുന്ന റോയിക്ക് പണിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയായി. അതിനാല്‍ കിട്ടിക്കൊണ്ടിരുന്ന വരുമാനം പോലും നിലച്ച റോയി, ചികിത്സാചിലവുകളും മറ്റുമായി വലിയ ഒരു കടക്കാരനായി മാറുകയായിരുന്നു. ഏകദേശം ആറു ലക്ഷത്തോളം രൂപ പലരില്‍ നിന്നായി കടം വാങ്ങിയ റോയ് ഇനി ജീവിതത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്.

ഇതുവരെ പലപ്പോഴും മുന്നോട്ടു നീങ്ങിയത് നല്ലവരായ പലരുടെയും സഹായം കൊണ്ടാണ്. പ്രിയമുള്ളവരേ ഈ കുരുന്നു പ്രായത്തില്‍ വിധി തളര്‍ത്തിയ അലന്‍ മോനെ നമുക്ക് സഹായിക്കാന്‍ കഴിയില്ലേ? നിങ്ങളാല്‍ കഴിയുന്ന സഹായം വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് ഏപ്രില്‍ അഞ്ചിന് മുന്‍പായി നിക്ഷേപിക്കുവാന്‍ അപേക്ഷിക്കുന്നു.

Registered Chartiy Number

1176202https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties

Bank Account DetailsBank

Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort

Code:404708

Account

Number: 52287447

കൂടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.