സിനിമ കാണാന്‍ ടിക്കറ്റ് വേണം സിനിമാ ഷൂട്ടിങ് കാണാനോ? അങ്ങനെയൊരു വിശേഷം തന്നെയാണ് രതിനിര്‍വേദത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ലഭിയ്ക്കുന്നത്. സിനിമയുടെ സെറ്റില്‍ നിന്നുള്ള പുതിയ വിശേഷം ശ്വേത അവതരിപ്പിയ്ക്കുന്ന രതിചേച്ചി അണിയുന്ന അരഞ്ഞാണത്തെപ്പറ്റിയാണ്.
അഞ്ചും പത്തുമൊന്നുമല്ല ഏതാണ്ട് 25 പവനോളം തൂക്കമുള്ള പൊന്നരഞ്ഞാണമാണ് ശ്വേത സിനിമയില്‍ അണിയുന്നത്. സിനിമയില്‍ ഏറെ പ്രാധാന്യമുള്ള അരഞ്ഞാണം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത് കുക്കു പരമേശ്വരനാണ്. ആന്റിക് മോഡലില്‍ ഡിസൈന്‍ ചെയ്ത അരഞ്ഞാണമുള്‍പ്പെടെയുള്ള ആഭരണങ്ങള്‍ തയ്യാറാക്കിയത് കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറിയാണത്രേ.
പൊന്നരഞ്ഞാണമണിഞ്ഞ് കട്ടിലില്‍ മലര്‍ന്നു കിടക്കുന്ന രതിചേച്ചിയെ പപ്പു പുണരാനൊരുങ്ങുന്ന രംഗങ്ങളൊക്കെ പ്രേക്ഷകരുടെ ചങ്കിടിപ്പ് കൂട്ടുന്ന തരത്തില്‍ തന്നെയാണ് സംവിധായകന്‍ ക്യാമറയിലേക്ക് പകര്‍ത്തിയിരിക്കുന്നത്. ശ്വേത മേനോന്‍ അവതരപ്പിയ്ക്കുന്ന രതിചേച്ചിയെ മോഹിയ്ക്കുന്ന കൗമാരക്കാരന്‍ പയ്യനായി എത്തുന്നത്. ഫാസില്‍ പരിചയപ്പെടുത്തിയ ശ്രീജിത്താണ്.
32 വര്‍ഷം മുമ്പ് പത്മരാജനും ഭരതനും ചേര്‍ന്നൊരുക്കിയ രതിനിര്‍വേദത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് സംവിധായകന്‍ സിനിമ വീണ്ടും നിര്‍മിയ്ക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല