രതിചേച്ചിയാവാന്‍ ഒരുങ്ങുന്ന ശ്വേത മേനോന് ഇതുവരെ രതിനിര്‍വേദം കണ്ടിട്ടില്ലെന്ന്. ടികെ രാജീവ് കുമാറിന്റെ രതിനിര്‍വേദത്തിന്റെ റീമേക്കില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ശ്വേത ഇക്കാര്യം വെളിപ്പെടുത്തിയത്.
32 വര്‍ഷം മുമ്പ് തിയറ്ററുകളിലെത്തിയ രതിനിര്‍വേദം ഇതുവരെകണ്ടിട്ടില്ല. ഇനിയിപ്പോള്‍ കാണാന്‍ ഉദ്ദേശിയ്ക്കുന്നുമില്ല. സിനിമയിലെ കഥാപാത്രത്തെ അനുകരിയ്ക്കാന്‍ ഉദ്ദേശമില്ല. അതുകൊണ്ടാണ് സിനിമ കാണാന്‍ താത്പര്യപ്പെടാത്തത്. കാലഘട്ടത്തിനനുസരിച്ച് കഥാപാത്രത്തിന്റെ ശാരീരികഭാഷകളില്‍ മാറ്റം വന്നിട്ടുണ്ടെന്നും ശ്വേത പറയുന്നു.
പത്മരാജന്‍ കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തില്‍ രതിചേച്ചിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജയഭാരതിയായിരുന്നു. രതിനിര്‍വേദത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിയ്ക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല