പ്രേക്ഷകരെ കോരിത്തരിപ്പിച്ച ഭരതന്‍-പത്മരാജന്‍ ടീമിന്റെ നായികാപ്രാധാന്യമുള്ള ചിത്രമായ രതിനിര്‍വേദത്തിന്റെ റീമേക്കില്‍ ശ്വേതാമേനോനോടൊപ്പം പുതുമുഖം ശ്രീജിത്ത് നായകവേഷത്തില്‍. പഴയ രതിനിര്‍വേദത്തില്‍ ഗായകന്‍ കൃഷ്ണചന്ദ്രന്‍ അവതരിപ്പിച്ച വേഷമാകും ശ്രീജിത്ത് ചിത്രത്തില്‍ അവതരിപ്പിക്കുക.
ഫാസിലിന്റെ ലിവിങ് ടുഗെതറില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്ന ശ്രീജിത്തിന് രതിനിര്‍വേദത്തിലൂടെ മികച്ച വേഷമാണ് തേടിയെത്തിയിരിക്കുന്നത്. ഫാസില്‍ ചിത്രത്തില്‍ നിരഞ്ജന്‍ എന്ന വേഷമാണ് ശ്രീജിത്ത് അവതരിപ്പിച്ചത്. രതിനിര്‍വേദത്തിന്റെ ചിത്രീകരണം ഈ മാസം മാവേലിക്കരയില്‍ തുടങ്ങും.
പ്രശസ്ത സംവിധായകന്‍ ടി.കെ. രാജീവ്കുമാര്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്‌കുമാറും മേനകയും ചേര്‍ന്നാണ്. എം.ജയചന്ദ്രന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. ജയഭാരതി അവതരിപ്പിച്ച രതി എന്ന വേഷമാണ് ശ്വേതാമേനോന്‍ ചിത്രത്തില്‍ പുനരവതരിപ്പിക്കുന്നത്. പാലേരി മാണിക്യത്തിലെ ചീരുവിന് ശേഷം ശക്തമായ വേഷമാണ് രതിനിര്‍വേദത്തിലൂടെ ശ്വേതയെ തേടിയെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല