തെന്നിന്ത്യയിലെ സൂപ്പര്‍ ഹീറോയിന്‍ അനുഷ്‌കയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയുമായുള്ള വിവാഹനിശ്ചയമാണ് കഴിഞ്ഞദിവസം അതീവരഹസ്യമായി നടന്നത്.
നാഗാര്‍ജുനയും ഭാര്യ അമലയും ചേര്‍ന്നാണ് ഈ രഹസ്യവിവാഹനിശ്ചയം നടത്തിയത്. സഹപ്രവര്‍ത്തകരെപ്പോലും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. വിവരമറിയാനിടയായ അനുഷ്‌കയുടെ അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്.
നിലവില്‍ കരാര്‍ ചെയ്തിട്ടുള്ള സിനിമകള്‍ തീര്‍ത്തതിനു ശേഷമായിരിക്കും വിവാഹമെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. അനുഷ്‌ക സിനിമയിലേക്ക് വരുന്നതിനു മുമ്പുതന്നെ ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു.
‘സൂപ്പര്‍’ എന്ന തെലുങ്കുചിത്രത്തിലൂടെയാണ് യോഗാധ്യാപികയായ അനുഷ്‌ക സിനിമാലോകത്തേക്ക് കടന്നുവരുന്നത്. 2006 ല്‍ പുറത്തിറങ്ങിയ ‘വിക്രമാര്‍ക്കുഡു’ എന്ന ചിത്രമാണ് അവരെ തെന്നിന്ത്യയില്‍ പ്രശസ്തയാക്കുന്നത്. 2009 ല്‍ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘അരുന്ധതി’ എന്ന ചിത്രത്തിലൂടെ അനുഷ്‌ക മലയാളികള്‍ക്കും പ്രിയങ്കരിയായി.
ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും അഭിനയം പഠിച്ചിറങ്ങിയ നാഗചൈതന്യ ‘ജോഷ്’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തെലുങ്ക് സൂപ്പര്‍സ്റ്റാറായ നാഗാര്‍ജുനയുടെ ആദ്യവിവാഹബന്ധത്തിലുള്ള മകനാണ് നാഗചൈതന്യ.
നാഗാര്‍ജുനയുടെ മകനായതുകൊണ്ടുതന്നെ കാര്യമായ ഹിറ്റുകളോ സിനിമകളോ ഇല്ലാത്ത നാഗചൈതന്യയ്ക്ക് ആന്ധ്രയില്‍ നിരവധി ആരാധകരുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല