മുംബൈ: അഴിമതിക്കെതിരെ ബാബ രാംദേവ് നടത്താരിക്കുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്നും സമരത്തോട് യോജിപ്പില്ലെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.’ ഞാന്‍ അദ്ദേഹത്തെ പിന്തുണക്കില്ല. അദ്ദേഹത്തിന് ഒരു അജണ്ടയുണ്ട്. അദ്ദേഹം ഉടന്‍ തന്നെ നേതാവായി ആഘോഷിക്കപ്പെടും’ – കിങ്ഖാന്‍ പറഞ്ഞു.
തങ്ങള്‍ക്ക് ആവശ്യമുള്ളത് ഓരോരുത്തര്‍ ചെയ്യുകയാണ് ചെയ്യുന്നത്. അത്തരത്തില്‍ മാത്രം ഈ സമരത്തെയും കണ്ടാല്‍ മതി- അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ രാ.വണ്‍ സിനിമയുടെ പ്രചാരണമവുമായി ബന്ധപ്പെട്ട് സംസാരിക്കവെ മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് പുതുതായി വന്നുകൊണ്ടിരിക്കുന്ന അഴിമതി സംഭവങ്ങളില്‍ എനിക്ക് ഏറെ ദുഖമുണ്ട്. ഷാരൂഖ് രാഷ്ട്രീയത്തിലേക്ക് വരുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു. ‘ ഞാന്‍ രാഷ്ട്രീയത്തിലേക്ക് പോകുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നത് എന്ത്‌കൊണ്ടാണ്. ഒരു രാഷ്ട്രീയ നേതാവ് സിനിമയിലേക്ക് വരുത്തനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കാത്തത് എന്താണ്?’ -ഷാരൂഖ് ചോദിച്ചു.
അരാധകരുടെ സ്‌നേഹം ആവശ്യമുള്ള സ്വാര്‍ഥനാണ് താനെന്നും രാഷ്ട്രീയം എനിക്ക് മനസ്സിലാവില്ലെന്നും ഷാരൂഖ് പറഞ്ഞു. സല്‍മാനുമൊത്ത് സിനിമയിലഭിനയിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് നിങ്ങള്‍ കത്രീനയും കരീനയും പോലുള്ള നടിമാര്‍ക്കൊപ്പം അഭിനയിക്കുന്നില്ലേയെന്നാണ് ചോദിക്കേണ്ടതെന്നും ഒരു പുരുഷ നടനൊപ്പം എന്തിനാണ് എന്നെ അഭിനയിപ്പിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി ചോദ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല