1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2011

കെയ്റ്റ് മിഡില്‍ടണും വില്യം രാജകുമാരനും തമ്മിലുള്ള രാജകീയ വിവാഹത്തിന് കാത്തിരിക്കുകയാണ് ഇംഗ്ലണ്ടുകാര്‍. ഇനി വെറും നാലാഴ്ച്ചമാത്രമേ വിവാഹത്തിനുള്ളൂ. എന്നാല്‍ വെസ്റ്റ്‌ലണ്ടനിലെ ക്ലാരന്‍സ് സ്ട്രീറ്റിലുള്ളവര്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

കെയ്റ്റ് മിഡില്‍ടണിന്റെ മുതുമുത്തച്ഛന്‍ സ്റ്റീഫന്‍ ഗോള്‍ഡ്‌സ്മിത്തും മുത്തശ്ശി എഡിത്തും ജീവിച്ചത് ഇവിടെയായിരുന്നു. മുത്തച്ഛനായ റോണാള്‍ഡും ഇവിടെയായിരുന്നു ജനിച്ചത്. ഡോറോത്തി ഹാരിസണിനെ വിവാഹംചെയ്ത ഇദ്ദേഹം വിവാഹത്തിന് ശേഷം ഒരുവര്‍ഷം ചിലവഴിച്ചതും ഇവിടെയായിരുന്നു. ക്ലാരന്‍സ് സ്ട്രീറ്റിന് അടുത്തുള്ള സ്‌പെന്‍സര്‍ സ്ട്രീറ്റിലും വിവാഹാഘോഷങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ്.

മികച്ച വസ്ത്രങ്ങളിഞ്ഞ് വിവാഹാഘോഷങ്ങള്‍ അതിന്റെ പൂര്‍ണ മോഡിയോടെ നടത്താനാണ് ഇവിടത്തെ പഞ്ചാബി കമ്മ്യൂണിറ്റിയില്‍പ്പെട്ടവര്‍ തീരുമാനിച്ചിട്ടുള്ളത്. കെയ്റ്റിന്റെ പൂര്‍വ്വപിതാക്കന്‍മാരെല്ലാം സാധാരണ കുടുംബത്തില്‍പ്പെട്ടവരാണെന്നും ഇത്തരമൊരു കുടുംബപശ്ചാത്തലത്തില്‍ നിന്നുള്ള ഒരാളാണ് ഭാവിയിലെ രാജ്ഞിയാകാന്‍ പോകുന്നതെന്നും ചരിത്രകാരനായ ജോര്‍ജ്ജ് ട്വിമാന്‍ പറയുന്നു

. തങ്ങള്‍ ജീവിക്കുന്ന സ്ട്രീറ്റില്‍ നിന്നും ഒരാള്‍ ഉന്നതസ്ഥാനത്തെത്തുന്ന എന്ന കാര്യം മഹത്തരമാണെന്ന് കൊറിയറായി ജോലിചെയ്യുന്ന മുഹമ്മദ് ഡോഗര്‍ പറഞ്ഞു. വിവിധ കമ്മ്യൂണിറ്റികളെ ഒന്നിപ്പിക്കുന്ന അവസരമാണിതെന്നും ഇത്തരത്തില്‍ അധികം അവസരങ്ങള്‍ ലഭിക്കില്ലെന്നും 18കാരിയായ ശരണ്‍ ഭാംബ്ര പറഞ്ഞു. കെയ്റ്റിനും വില്യമിനും വിവാഹമംഗളാശംസകള്‍ നേരുന്നതായി കശ്മീര്‍ പാനു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.