1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2011

ലണ്ടന്‍: കെയ്റ്റ് മിഡില്‍ടണിന്റേയും വില്യം രാജകുമാരന്റേയും വിവാഹച്ചടങ്ങുകള്‍ തടസപ്പെടുത്തുമെന്നു പ്രഖ്യാപിച്ച തീവ്രമുസ്‌ലിം സംഘടന ഒടുവില്‍ തീരുമാനം മാറ്റി. ‘ മുസ്‌ലിം എഗെന്‍സ്റ്റ് ക്രൂസെഡ്‌സ് ‘ എന്ന സംഘടനയാണ് വിവാഹം കുളമാക്കേണ്ട എന്ന് തീരുമാനിച്ചിട്ടുള്ളത്.

വിവാഹാഘോഷങ്ങള്‍ക്കിടയില്‍ ആക്രമണമുണ്ടാക്കുന്നത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാലാണ് തീരുമാനം മാറ്റിയതെന്ന് സംഘടന അറിയിച്ചു. എന്നാല്‍ യു.കെയിലെ മുസ്‌ലിംകളോട് വിവാഹച്ചടങ്ങുകള്‍ ബഹിഷ്‌ക്കരിക്കാന്‍ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും ബ്രിട്ടിഷ് സൈന്യം നടത്തിയ അതിക്രമങ്ങള്‍ ഏളുപ്പത്തില്‍ മറക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി.

എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രാജകീയ വിവാഹത്തിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. കടുത്ത സാമ്പത്തിക ഞെരുക്കത്തിലമര്‍ന്നിരിക്കുന്ന ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദമേല്‍പ്പിക്കുന്നതാണ് വിവാഹമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. അതിനിടെ ലഷ്‌കര്‍ ഇ തൊയ്ബ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ വിവാഹം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.