രാജകീയ വിവാഹവും അടുത്തവര്‍ഷത്തെ ഡയമണ്ട് ജൂബിലിയും 2012ലെ ഒളിമ്പിക്‌സും എല്ലാം ലണ്ടനിലെ സാമ്പത്തിക സ്ഥിതിക്ക് കൂടുതല്‍ ഉണര്‍വ് പകരുമെന്ന് റിപ്പോര്‍ട്ട്. ടൂറിസം മേഖലയ്ക്ക് ഇത് കൂടുതല്‍ കരുത്ത് പകരുമെന്നും ഏതാണ്ട് 2.6 മില്യണ്‍ ജോലിസാധ്യത സൃഷ്ടിക്കുമെന്നുമാണ് വിലയിരുത്തുന്നത്.
വിസിറ്റ് ബ്രിട്ടന്‍ എന്ന മാര്‍ക്കറ്റിംഗ് പ്രചരണമാണ് ബ്രിട്ടന്റെ സാംസ്‌കാരിക പാരമ്പര്യം ജനങ്ങളിലേക്കെത്തിക്കാനായി ഇപ്പോള്‍ നടക്കുന്നത്. നാലുവര്‍ഷമാണ് ഈ പ്രചരണത്തിന്റെ കാലയളവ്. ഇതിനുള്ളില്‍ രാജ്യത്തിന്റെ സാസ്‌കാരികവും പാരമ്പര്യവുമായ എല്ലാ മേന്‍മകളും ലോകത്തിന് മുന്നിലെത്തിക്കുക എന്നതാണ് പ്രചരണം കൊണ്ടുദ്ദേശിക്കുന്നത്. അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ നാല് മില്യണ്‍ സന്ദര്‍ശകരെ ബ്രിട്ടനിലെത്തിക്കുക എന്നതാണ് പ്രചരണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സാംസ്‌കാരിക മന്ത്രി ജോണ്‍ പെന്റോസ് പറഞ്ഞു.
2 ബില്യണ്‍ ആളുകള്‍ ലണ്ടനിലെത്തുന്നതോടെ ഏതാണ്ട് 50,000 ഓളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തില്‍ ടൂറിസം രംഗത്ത് ഉണ്ടാകുന്ന കുതിപ്പ് മുതലാക്കാനാണ് സംസ്‌കാരിക വകുപ്പിന്റെ ശ്രമം. ഇതിനായി 100 മില്യണ്‍ പൗണ്ടിന്റെ ഒരു മാര്‍ക്കറ്റിംഗ് ഫണ്ട് തന്നെ രൂപീകരിക്കും. പ്രമുഖ കമ്പനികളെല്ലാം ഈ സംരംഭത്തില്‍ സര്‍ക്കാറിനെ സഹായിക്കാനായി രംഗത്തെത്തുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈവര്‍ഷം 30 മില്യണ്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ബ്രിട്ടന്‍ കരുതുന്നത്.
ഈവര്‍ഷം ഏതാണ്ട് 17.2 ബില്യണ്‍ പൗണ്ടായിരിക്കും വിനിയോഗിക്കുക. നിലവിലെ ഉല്‍സവച്ഛായ ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിക്ക് അനുകൂലമാണെന്ന് ബി.ആര്‍.സി വക്താവ് സാറാ കോര്‍ഡി പറഞ്ഞു. ഈ കാലയളവില്‍ കച്ചവടം പ്രതീക്ഷിച്ചതിലും ഉയര്‍ന്ന രീതിയിലായിരിക്കുമെന്ന് മറ്റൊരു വക്താവായ വൈറ്റ്‌റോസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല