കെയ്റ്റ് മിഡില്‍ടണിന്റേയും വില്യം രാജകുമാരന്റേയും വിവാഹം ആഘോഷമാക്കി മാറ്റാന്‍ തയ്യാറെടുത്തിരിക്കുകയാണ് ഇംഗ്ലണ്ടിലെ ജനത. എന്നാല്‍ ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ക്ക് വിവാഹദിനമായ ഏപ്രില്‍ 29 അത്ര നല്ല ദിവസമായിരിക്കില്ല. സാധാരണ വേതനത്തിന് അന്നേദിവസം പല നേഴ്‌സുമാര്‍ക്കും ജോലിയെടുക്കേണ്ടിവരും.
ഡേവിഡ് കാമറൂണ്‍ ഏപ്രില്‍ 29ന് ബാങ്ക് അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പലരും അന്ന് ജോലിയെടുക്കുന്ന നഴ്‌സുമാര്‍ക്ക് കൂടുതല്‍ വേതനം നല്‍കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ ആശുപത്രികള്‍ തങ്ങളുടെ നിലപാടുമായാണ് മുന്നോട്ടുപോകുന്നത്. അതേസമയം വെയ്ല്‍സിലേയും സ്‌ക്കോട്ട്‌ലന്റിലേയും നേഴ്‌സുമാര്‍ക്ക് അന്നേദിവസം ബോണസ് ലഭിക്കും.
എന്നാല്‍ ഇംഗ്ലണ്ടിലെ പല നഴ്‌സുമാര്‍ക്കും ഈ ദിനം കഷ്ടപ്പാടിന്റേതായിരിക്കും.പല ആശുപത്രികളും രാജകീയ വിവാഹദിനം സാധാരണദിനം പോലെയാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സാധാരണ കൂലിയ്ക്ക് ജോലിയെടുക്കേണ്ടിവരും. പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വിറ്റ്‌നിയിലും ഇതാണ് സ്ഥിതി.
അതിനിടെ നഴ്‌സുമാരെ ഇത്തരത്തില്‍ അവഗണിക്കുന്നതിനെതിരേ പല സംഘടനകളും രംഗത്തെത്തി. നഴ്‌സുമാരെ ഇങ്ങനെ അവഗണിക്കുന്നത് വിവേചനമാണെന്ന് യൂണിസണിന്റെ ക്രിസ്റ്റിന മക് എനിയ പറഞ്ഞു. എല്ലാവരും ആഘോഷിക്കുന്ന ദിനം നഴ്‌സുമാര്‍ക്ക് ദു:ഖത്തിന്റേതാകാന്‍ മാത്രമേ ഇത്തരം നടപടികള്‍ ഉപകരിക്കൂ എന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിലെ ക്രിസ് ബോണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല