ലണ്ടന്‍: വില്യം രാജകുമാരന്‍ കെയ്റ്റ് മിഡില്‍ടണ്‍ രാജകീയ വിവാഹദിനത്തില്‍ ജോലിചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നു. അന്നേദിവസം ജോലിചെയ്യുന്നവര്‍ക്ക് അധികതുക ലഭിച്ചേക്കില്ലെന്ന വാര്‍ത്തയാണ് ആരോഗ്യ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്.
ഏപ്രില്‍ 29നാണ് ഈ രാജകീയ വിവാഹം നടക്കുന്നത്. അന്നേദിനം ബാങ്ക് അവധിയാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതേദിനം ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലിചെയ്യുന്നവര്‍ക്ക് അധികതുക നല്‍കേണ്ടതില്ല എന്ന തീരുമാനമാണ് വിവാദത്തിലെത്തിയത്.
അധികകൂലി നല്‍കാതെ ജോലിയെടുപ്പിക്കാനുള്ള ചില എന്‍.എച്ച്.എസ് ട്രസ്റ്റുകളുടെ നീക്കം അപലപനീയമാണെന്ന് യൂനിസെന്‍ ആരോപിച്ചു. നിലവില്‍ ബാങ്ക് അവധിയുള്ള ദിവസങ്ങളില്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അധികതുക നല്‍കിവരുന്നുണ്ട്.
ബ്രിമിംഗ്ഹാം, സോലിഹുല്‍, ലങ്കാഷെയര്‍, നോര്‍ഫ്‌ളോക് എന്നിവിടങ്ങളിലെ ആശുപത്രികള്‍ ഇതേദിനം പ്രവര്‍ത്തിദിനമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ വിവാഹദിനത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് അധികകൂലി നല്‍കണമോ എന്ന കാര്യം ഓരോ ട്രസ്റ്റുകള്‍ക്ക് തീരുമാനിക്കാമെന്ന് നാഷണല്‍ ഓഫീസര്‍ മൈക്ക് ജാക്‌സണ്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല