ഐ.പി.എല്‍. ക്രിക്കറ്റില്‍ കൊച്ചി ടസ്‌കേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ടോസ് നേടിയ കൊച്ചി ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രാജസ്ഥാന്റെ ബാറ്റ്‌സ്മാന്‍മാരെ തുടക്കത്തില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കൊച്ചിയ്ക്ക് കഴിഞ്ഞു.
രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഒന്നൊന്നായി കൊച്ചി ബൗളര്‍മാര്‍ക്ക് മുന്നില്‍ രാജസ്ഥാന്‍ കടപുഴകുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. 18.3 ഓവറില്‍ രാജസ്ഥാന്‍ വെറും 97 റണ്‍സിന് പുറത്താവുകയായിരുന്നു.
കൊച്ചിക്ക് വേണ്ടി ബ്രാഡ് ഹോജ് 4 വിക്കറ്റ് നേടി. ശ്രീശാന്തും പ്രശാന്ത് പരമേശ്വരനും രണ്ട് വിക്കറ്റ് വീതമെടുത്തു. ആര്‍.പി. സിങ് ഒരു വിക്കറ്റ് നേടി. ഒരാള്‍ റണ്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചിയ്ക്ക് തുടക്കത്തില്‍ മഹേല ജയവര്‍ധനയെ നഷ്ടമായെങ്കിലും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് ഓവറില്‍ ലക്ഷ്യം കണ്ടു. മക്കെല്ലം 29 റണ്‍സും പാര്‍ഥിവ് പട്ടേല്‍ 21 റണ്‍സുമെടുത്തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല