മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ വീണ്ടും രാജാവിന്റെ മകനാകുന്നു. അതേ, ആന്റണി പെരുമ്പാവൂര്‍ തന്റെ സ്വപ്‌നചിത്രത്തിന്റെ പണപ്പുരയിലാണ്.
1986ല്‍ പുറത്തിറങ്ങിയ മെഗാഹിറ്റ് ചിത്രമായിരുന്നു രാജാവിന്റെ മകന്‍. ചിത്രത്തിലെ വിന്‍സന്റ് ഗോമസ് അക്കാലത്തെ യുവാക്കള്‍ക്കിടയില്‍ ആണത്തത്തിന്റെ പ്രതിരൂപമായി. മലയാളത്തില്‍ മോഹന്‍ലാലിന് താരസിംഹാസനം പണിതുനല്‍കിയതില്‍ ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.
തമ്പനി കണ്ണന്താനം സംവിധാനം ചെയ്ത് ചരിത്രമായി മാറിയ ആസിനിമയുടെ രണ്ടാം ഭാഗമല്ല ഇത്. ചിത്രത്തിന്റെ റീമേക്കാണ് ആശിര്‍വാദ് ഫിലിംസ് ഒരുക്കുന്നത്. സിനിമയുടെ തിരക്കഥാ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ് ഡെന്നിസ് ജോസഫ്. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.
രാജാവിന്റെ മകന്റെ രണ്ടാം ഭാഗം എടുക്കാനായിരുന്നു അണിയറക്കാര്‍ ആദ്യം ആലോചിച്ചത്. എന്നാല്‍ പിന്നീട് റീമേക്ക് മതി എന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ ആദ്യ ചിത്രത്തിന്റെ കോപ്പി എന്ന് പറയാനും പറ്റില്ല. ചെറിയൊരു മാറ്റമുണ്ട്. വിന്‍സന്റ് ഗോമസ് അധോലോക നായകനല്ല. അധോലോക പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിച്ചയാളാണ്.
‘മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും’ വിന്‍സന്റെ് തോമസിന്റെ ഈ ഡയലോഗ് മലയാളി ഇന്നും മറന്നിട്ടില്ല. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല