രാജ്യം വിട്ട അനധികൃത കുടിയേറ്റക്കാര്‍ക്ക് യു.കെയില്‍ തിരിച്ചെത്തുന്നതിനുള്ള കാലാവധിയില്‍ കുറവ് വരുത്തി. ആയിരക്കണക്കിന് പൗണ്ട് വാങ്ങിയാണ് നിരവധി അനധികൃത കുടിയേറ്റക്കാര്‍ യു.കെ വിട്ടത്. ഇവര്‍ക്കാണ് തിരിച്ചെത്താനുള്ള കാലാവധി കുറച്ചതിന്റെ ഗുണഫലം ലഭിക്കുക.
ഇത്തരത്തില്‍ രാജ്യം വിട്ടവര്‍ക്ക് തിരിച്ചെത്താനുള്ള കാലാവധി നേരത്തേ അഞ്ചുവര്‍ഷമായിരുന്നു. ഇതാണ് രണ്ടുവര്‍ഷമായി കുറച്ചിരിക്കുന്നത്. എന്നാല്‍ തിരിച്ചെത്തുന്നതിനുള്ള കാലാവധി കുറച്ചതും കുടിയേറ്റക്കാര്‍ക്ക് സാമ്പത്തികസഹായം നല്‍കാനുള്ള നടപടിയും ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
നികുതിദായകരുടെ ചിലവില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന ഏര്‍പ്പാടാണിതെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. മതിയായ രേഖകളില്ലാതെ രാജ്യത്തെത്തിയവര്‍ക്കും മറ്റ് രാഷ്ട്രങ്ങളില്‍ നിന്ന് അഭയം തേടിയെത്തിയവര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കും പുതിയ നടപടി ബാധകമാകും. ഇത്തരത്തില്‍ ഏതാണ്ട് ഒരുമില്യണ്‍ കുടിയേറ്റക്കാര്‍ യു.കെയിലുണ്ടെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല