1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2015


രാജ്യത്ത് മത അസഹിഷ്ണുത വളര്‍ത്താന്‍ ഒരു ശക്തികളേയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. മതസ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള എല്ലാം നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചാവറ കുര്യോക്കോസ് അച്ചനേയും ഏവുപ്രാസമ്മയേയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത് ആഘോഷിക്കാന്‍ ഫരീദാബാദ് ഇടവക സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഏതു മതത്തില്‍ വിശ്വസിക്കണം എന്നത് വ്യക്തിപരമായ കാര്യമാണ്. ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ മതവിഭാഗങ്ങളില്‍ പെട്ടവര്‍ അതിനെതിരെ പ്രവര്‍ത്തിച്ചാല്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. എല്ലാവര്‍ക്കും വിശ്വാസ സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ രീതിയെന്നും മോഡി പറഞ്ഞു.

രാജ്യത്ത് അടുത്തിടെയായി ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമണങ്ങളെ മോഡി അപലപിച്ചു. സംഭവങ്ങള്‍ക്ക് പിന്നിലുള്ളവരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഘര്‍ വാപസി പോലുള്ള മത പരിവര്‍ത്തന പരിപാടികളുമായി വിശ്വഹിന്ദു പരിഷത് മുന്നോട്ട് പോകുന്ന സമയത്താണ് മോഡിയുടെ പരസ്യ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.