രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരമായ ഉത്തം ജീവൻരക്ഷാ പതക്കിന് മലയാളി അർഹനായി. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയായ പി. ജി. ജോമാനാണ് പുരസ്കാരം.
മരണാനന്തര ബഹുമതിയായാണ് ജോമോന് പുരസ്കാരം നൽകുന്നത്. ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നാണ് ജോമോൻ മരിച്ചത്.
ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ കോൺസ്റ്റബിളായിരുന്നു ജോമോൻ. ധീരതക്കുള്ള രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ബഹുമതിയാണ് ഉത്തം ജീവൻരക്ഷാ പതക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല