കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി വ്യാജപ്പേരില്‍ ഒരു വിദേശ വിനോദ സഞ്ചാരിയെ പോലെ ദക്ഷിണേന്ത്യന്‍ സന്ദര്‍ശനം നടത്തിയത് അവധിക്കാല ആഘോഷത്തിനാണെന്ന് റിപ്പോര്‍ട്ട്. ‘റൌള്‍’ എന്ന കള്ളപ്പേരില്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ കര്‍ണാടകത്തിലെ കുടകിലേക്ക് പോവുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
കുടകില്‍ ഫെബ്രുവരി 20 വരെ അവധിക്കാല ആഘോഷങ്ങള്‍ നീണ്ടു. ആരും തിരിച്ചറിയാതിരിക്കാനായി പേരില്‍ മാത്രമല്ല വേഷത്തിലും കാര്യമായ മാറ്റം വരുത്തിയാണ് രാഹുല്‍ അവധിക്കാല ആഘോഷത്തിന് എത്തിയത്.
ഫെബ്രുവരി 16 ന് ആണ് രാഹുല്‍ ഗാന്ധി കിംഗ്ഫിഷര്‍ വിമാനത്തില്‍ വ്യാജപ്പേരില്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ഇവിടെ നിന്ന് അപ്പോള്‍ തന്നെ കൂട്ടുകാരുമൊത്ത് കുടകിലേക്ക് പോയി. ‘നൌ ആന്‍ഡ് നെവര്‍ലാന്‍ഡ്’ എന്ന റിസോര്‍ട്ടിലാണ് രാഹുലും 31 കൂട്ടുകാരും ആഘോഷങ്ങള്‍ നടത്തിയത്. കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ളവരായിരുന്നത്രേ സുഹൃത്‌സംഘത്തില്‍ ഉണ്ടായിരുന്നത്.
മലകയറ്റവും ജിമ്മില്‍ പോക്കുമായി നാല് ദിവസം അടിച്ചുപൊളിക്കുന്നതിനിടെ രാഹുലിന്റെ കാലിന് പരുക്ക് പറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു വിദേശ വിനോദ സഞ്ചാരിയെ പോലെ വേഷം ധരിച്ചെത്തിയ രാഹുലിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് പോലും അദ്ദേഹമാരെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല