എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്ക് അപ്രതീക്ഷിതമായി ഒരു പിറന്നാള്‍ ആശംസയും സമ്മാനവും. ബിജെപിയില്‍ തിരിച്ചെത്തിയ ഉമ ഭാരതിയാണ് 41ാം ജന്മദിനത്തില് രാഹുലിനെ ആശംസിച്ചത്. രാഹുലിന്റെ മുത്തച്ഛന് ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ചെഴുതിയ പുസ്തകവും പിറന്നാള്‍ സമ്മാനമായി രാഹുലിന് നല്കി.
ആശംസയ്ക്കൊപ്പം ചില ഉപദേശങ്ങള്‍ രാഹുലിന് നല്‍കാനും ബിജെപിയുടെ തീപ്പൊരി നേതാവ് മറന്നില്ല. അദ്ദേഹത്തിന് ആരോഗ്യപൂര്ണായ ദീര്‍ഘായുസ് നേരുന്നു, ഒപ്പം രാഷ്ട്രീയത്തില്‍ തെറ്റുകള്‍ ഒഴിവാക്കാനും സാധിക്കട്ടെ.
എനിക്ക് രാഹുലിനോട് ഒന്നേ പറയാനുള്ളൂ, താങ്കളുടെ മുത്തച്ഛന് നെഹ്റുവിനെ കണ്ടുപഠിക്കുക, എങ്ങനെ എതിരാളികളെ ബഹുമാനിക്കാം എന്ന്. അദ്ദേഹമെഴുതിയ പുസ്തകം ഞാന്‍ നിങ്ങള്‍ക്കു സമ്മാനിക്കുന്നു, അത് വായിക്കുക, മനസിലാക്കുക. ഈ രാജ്യം കെട്ടിപ്പടുക്കാന്‍ ആര്‍എസ്എസ് നടത്തിയ പ്രവര്‍ത്തികളെ പ്രകീര്‍ത്തിച്ച് നെഹ്റു രചിച്ചതാണിത് ഉമ പറഞ്ഞു.
മായാവതി ഭരണത്തില്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകര്ന്നിരിയ്ക്കുകയാണെന്നും ഉമ ആരോപിച്ചു. യുപി രാഷ്ട്രീയം ശുദ്ധീകരിയ്ക്കുക തന്റെ അജണ്ടയിലുണ്ടെന്നും ഉമ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല