പിആര്‍ഒ: യുക്മയുടെ കലാമേളകള്‍ എന്നും സിരകളില്‍ ആവേശം പടര്‍ത്തുന്ന ഒന്നാണ്. യുക്മ ദേശീയ കലാമേള കൊഴുപ്പിക്കുന്നതില്‍ അംഗ അസോസിയേഷനുകളുടെയും റീജിയനുകളുടെയും പങ്കു ഒന്ന് വേറേ തന്നെയാണ് . കലാമേള ഒരു പൂര്‍ണ വിജയത്തിലെത്താന്‍ കലാമേളനഗരിയില്‍ എത്തുന്ന എല്ലാ വിധ ജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റുക എന്നത് കലാമേള ഓര്‍ഗനൈസിംഗ് കമ്മറ്റിയുടെ പൂര്‍ണ ഉത്തരവാദിത്തമാണ്. അതില്‍ പ്രധാനമാണ് മിതമായ നിരക്കില്‍ ഏവര്‍ക്കും സ്വാദിഷ്ടമായ ആഹാരം നല്‍കുക എന്നത്.
ചുരുങ്ങിയ കാലയളവില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച റോയല്‍ എവെന്റ്‌റ് യുകെ ആണ് ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കലാമേളയില്‍ ഭക്ഷണ ശാല നമ്മുക്കായി ഒരുക്കുന്നത്. രുചിയിലും, സര്‍വീസിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ, ന്യായമായ വിലയ്ക്കു ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്ന് റോയല്‍ ഇവെന്റ്‌സ് കാറ്ററിങ് ഡൈറെക്ടര്‍സ് ആയ ബിനു കൂട്ടുങ്കല്‍, പോള്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.
യുക്മ ദേശീയ കലാമേളയില്‍ ഏവര്‍ക്കും വേണ്ടി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, ചായ, കാപ്പി, ശീതളപാനീയങ്ങള്‍, സ്‌നാക്കുകള്‍ മുതലായവ ആവശ്യമനുസരിച്ചു ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ ചിക്കന്‍ നഗട്‌സ് & ചിപ്‌സ് ഐസ്‌ക്രീം, ശീതള പാനീങ്ങള്‍ എന്നിവ ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ട്. സ്വാദിന് പേരുകേട്ട കോഴിക്കോടന്‍ ബിരിയാണിയും, അപ്പം മുട്ടക്കറി എന്നുവേണ്ട മലയാളിക്ക് പ്രിയപ്പെട്ട എല്ലാ വിഭവങ്ങളും ലഭ്യമാണെന്നതു ആയിരക്കണക്കിന് മലയാളികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നഘടകങ്ങളില്‍ ഒന്നു മാത്രമാണ്.
പാചകത്തില്‍ അതിനിപുണരായ മലയാളി ഷെഫുമാര്‍ക്കൊപ്പം 15 ളം സര്‍വീസ് സ്റ്റാഫുമടങ്ങുന്ന ഒരു വന്‍ നിരയെ തന്നെയാണ് റോയല്‍ ഇവെന്റ്‌സ് യുകെ ഇത്തവണ യുക്മ നാഷണല്‍ കലാമേളയ്ക്കായി അണിനിരത്തുന്നത്. പാക്കഡ് ലഞ്ച്, ഡിന്നര്‍ ബോക്‌സുകള്‍ നിര്‍ലോഭം മിതമായ നിരക്കില്‍ ലഭ്യമാണ് എന്നും റോയല്‍ ഇവെന്റ്‌സ് അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല