1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2017

സഖറിയ പുത്തന്‍കളം: രുചിയേറും വിഭവങ്ങളുമായി ഷെഫ് വിജയ് യുകെകെസിഎ കണ്‍വെന്‍ഷന്. രുചിയേറും വിഭവങ്ങളുമായി ഷെഫ് വിജയ് ഇത്തവണത്തെ യുകെകെസിഎ കണ്‍വന്‍ഷനില്‍. വളരെ മിതമായ നിരക്കില്‍ നിരവധി ഭക്ഷണങ്ങളാണ് ഷെഫ് വിജയ് ഒരുക്കുന്നത്. രാവിലെ 9 മുതല്‍ രാത്രി 9 വരെ ഷെഫ് വിജയുടെ കൊതിയൂറുന്ന ഭക്ഷണങ്ങള്‍ ലഭ്യമാണ്. ഒരു പൗണ്ട് മുതല്‍ നാല് പൗണ്ട് വരെ വിലയുള്ള ഭക്ഷണങ്ങളാണ് കണ്‍വന്‍ഷനില്‍ എത്തുന്നവര്‍ക്കായി ഷെഫ് വിജയ് ഒരുക്കുന്നത്.

ഒരു ഇടവേളയ്ക്കു ശേഷമാണ് ഷെഫ് വിജയ് യുകെകെസിഎ കണ്‍വന്‍ഷനില്‍ ഭക്ഷണ സ്റ്റാളുമായി വരുന്നത്. ഷെഫ് വിജയുടെ സ്റ്റാളിനൊപ്പം ജോക്കി ക്ലബ്ബ്ക്കാരുടെ ഇംഗ്ലീഷ് ഭക്ഷണ സ്റ്റാളും പ്രവര്‍ത്തിക്കും. സ്വാഗത ഗാന നൃത്ത പരിശീലനം നാളെ വൈകുന്നേരം മുതല്‍ യുകെകെസിഎ ആസ്ഥാനമന്ദിരത്ത് ആരംഭിക്കും. ടിക്കറ്റുകള്‍ ലഭിക്കാത്തവര്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കുവാന്‍ ട്രഷറര്‍ ബാബു തോട്ടവുമായി ബന്ധപ്പെടേണ്ടതാണ്. കലാപരിപാടിയുടെ ഓഡിയോ ട്രാക്ക് നല്‍കാത്ത യൂണിറ്റുകള്‍ എത്രയും വേഗം നല്‍കേണ്ടതാണെന്നു സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.