ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി. ബോളിവുഡിന്റെ നിത്യവസന്തം രേഖയുടെ ജീവിതകഥ ഉടന്‍ ചലച്ചിത്ര രൂപത്തില്‍കാണാം. കപില്‍ ശര്‍മയാണ് ബോളിവുഡ് ആരാധകരുടെ മോഹം പൂവണിയിക്കുന്നത്.
‘സിത്താരെ’ എന്നാണ് ചിത്രത്തിന്റെ പേര്. രേഖയുടെ ജീവിതകഥയിലെ നിഗുഢതകളെല്ലാം ചിത്രം അനാവരണം ചെയ്യും. നടിയുടെ ജീവിതത്തിലെ കഥാപാത്രങ്ങളായ ബിഗ് ബി, കിരണ്‍കുമാര്‍, വിനോദ് മെഹ്‌റ, ജയബച്ചന്‍ ഇവരെല്ലാം സിനിമയിലുണ്ടാവും.
രേഖയെ അവതരിപ്പിക്കുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഹോളിവുഡ് മുന്‍നിര താരങ്ങളായ ബിപാഷ ബസു, റാണി മുഖര്‍ജി, ശ്രീദേവി തുടങ്ങിയവരുടെ പേരുകള്‍ പരിഗണിക്കുന്നുണ്ട്.
രേഖയുടെ അറിയപ്പെടാത്ത ജീവിതം അഭ്രപാളികളില്‍ തെളിയിക്കാനാണ് താന്‍ ശ്രമിക്കുന്നത്. ഒരു നടിയുടെ ജീവിതയാത്രയാണിത്. നിറപ്പകിട്ടിള്ള കാഴ്ചകളും, അവരുടെ ത്രസിപ്പിക്കുന്ന ജീവിതവും, ബന്ധങ്ങളും, ഉയര്‍ച്ചയും, താഴ്ചയും എല്ലാം ചിത്രത്തിലുണ്ടാവുമെന്ന് സംവിധായകന്‍ കപില്‍ ശര്‍മ്മ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല