ലണ്ടന്‍: രോഗികള്‍ക്കാവശ്യമായ സുരക്ഷനല്‍കാന്‍ എന്‍.എച്ച്.എസ് നിര്‍ദേശപ്രകാരമുള്ള നഴ്‌സുകള്‍ മതിയാവില്ലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിലെ 1,9000ത്തോളം നഴ്‌സുകളില്‍ നടത്തിയ സര്‍വ്വെയാണ് ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്.
രോഗികളുടെ സുരക്ഷയ്ക്ക് എന്‍.എച്ച്.എസ് നിര്‍ദേശിച്ച് സ്റ്റാഫ് അനുപാതം മതിയാവില്ല. രോഗികള്‍ക്ക് നിലവിലുള്ള സൗകര്യങ്ങളുമായി പൊരുത്തപ്പെടേണ്ടിവരുന്നു എന്ന് 83% പേരും അഭിപ്രായപ്പെട്ടു.രോഗികളെ സംരക്ഷിക്കാന്‍ എന്‍.എച്ച്.എസ് നിര്‍ദേശിച്ച സ്റ്റാഫുകള്‍ മതി എന്നും പറഞ്ഞവര്‍ വെറും 7%മാത്രമാണ്.
നഴ്‌സുമാരുടെ യൂണിയനുകളുടെ സമ്മര്‍ദ്ദം ചില പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനും നിയമനം മരവിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. രോഗികള്‍ക്ക് ലഭിക്കുന്ന സേവനം സ്റ്റാഫുകളുടെ ശരിയായ ബാലന്‍സ് ഇല്ലാത്തതിനാല്‍ കുറയുകയാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
തങ്ങള്‍ ജോലിചെയ്യുന്ന ഇടങ്ങളില്‍ 46%ത്തോളം ഒഴിവുകളുണ്ടെന്നും ഇതില്‍ 40% നിയമനമരവിപ്പ് കാരണം നികത്താത്തതാണെന്നും ഇവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല