ലണ്ടന്‍: മരണാസന്നയായ രോഗിയുടെ ബാങ്ക് കാര്‍ഡ് മോഷ്ടിച്ച് ആര്‍ഭാടജീവിതം നയിച്ച നഴ്‌സിംങ് അസിസ്റ്റന്റിന് ജയില്‍ ശിക്ഷ. 43കാരിയും അഞ്ച് മക്കളുടെ അമ്മയുമായ മാക്‌സിന്‍ മാര്‍ഷലിനെയാണ് കോടതി ജയിലിലേക്കയച്ചത്.
മാഞ്ചസ്റ്ററിലെ വിതന്‍ഷാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 76കാരി ബെറ്റി എയറിയുടെ ബാങ്കുകാര്‍ഡും പിന്നുമാണ് ഇവര്‍ മോഷ്ടിച്ചത്. അതിനുശേഷം ഏഴ് ദിവസങ്ങളിലായി ഇവര്‍ 19 തവണ ഈ കാര്‍ഡ് ഉപയോഗിച്ച് വസ്ത്രങ്ങളും, ആഹാരസാധനങ്ങളും വാങ്ങിക്കൂട്ടി. ഈ മോഷണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബെറ്റി ഹൃദയാഘാതം മൂലം മരിച്ചു. ബാങ്ക് കാര്‍ഡ് കളവ് പോയത് ബന്ധുക്കള്‍ ബെറ്റിയില്‍ നിന്നും മറയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല.
തന്റെ ഭര്‍ത്താവിന്റെ സഹായമില്ലാതെ കുഞ്ഞുങ്ങളെയെല്ലാം നോക്കേണ്ടി വന്നതിനാല്‍ തനിക്ക് വന്‍ കടബാധ്യതയുണ്ടെന്നും അതില്‍ നിന്നും രക്ഷപ്പെടാനാണ് കളവ് നടത്തിയതെന്നും ഇവര്‍ കോടതിയെ അറിയിച്ചു. അതിനാല്‍ തന്നെ ജയില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ജഡ്ജി ആന്തോണി ഗീ ഇവരുടെ അപേക്ഷ നിരസിച്ചു.
മാര്‍ഷലിന്റെ കുട്ടികളിലൊരാള്‍ക്ക് ഹൈപ്പറാക്ടിവിറ്റി ഡിസോഡറുണ്ട്. കുടുംബചുമതലയുണ്ടെങ്കിലും നിങ്ങള്‍ ചെയ്ത കുറ്റം അതിലും വലുതാണെന്നും അതിനാല്‍ ജയിലിലേക്ക് പോകേണ്ടതുണ്ടെന്ന് ജഡ്ജി ഗീ അവരോട് പറഞ്ഞു.കഴിഞ്ഞവര്‍ഷം ഡിസംബര്‍ 8നാണ് ബെറ്റിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 11 ന് ബെറ്റിയെ കുളിപ്പിക്കുന്നതിനിടെയാണ് മാര്‍ഷല്‍ അവരുടെ ബാങ്ക് കാര്‍ഡും, പിന്‍ നമ്പറും കണ്ടത്. 11നും 18നും ഇടയ്ക്ക് ഇവര്‍ 3,000പൗണ്ട് ചിലവാക്കിയതായും കണ്ടെത്തി. ഡിസംബര്‍ 26നാണ് ബെറ്റി മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല