ലണ്ടന്‍: രോഗിയുടെ വീട്ടില്‍വച്ച് അവരെ മാനഭംഗപ്പെടുത്തിയ ഡോക്ടര്‍ വിവരം പുറത്തായപ്പോള്‍ 20,000 പൗണ്ട് വാഗ്ദാനം നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചതായി ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് മുമ്പാകെ പരാതി. 58 കാരനായ ജോണ്‍ ബാരിംഗ്ടണ്‍ കെന്യണാണ് ഡിപ്രഷന്‍ രോഗിയായ സ്ത്രീയെ മാനഭംഗപ്പെടുത്തിയത്. പിന്നീടും ഈ ബന്ധം തുടര്‍ന്ന ഡോക്ടര്‍ ഇക്കാര്യത്തെ കുറിച്ച് തന്റെ ഭാര്യമനസിലാക്കി എന്നറിഞ്ഞപ്പോള്‍ സ്ത്രീയെ നഷ്ടപരിഹാരം നല്‍കി ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
2008ല്‍ അച്ഛന്റെ മരണത്തെ തുടര്‍ന്ന് വിഷാദരോഗിയായി മാറിയ സ്ത്രീയാണ് കെന്യണിന്റെ ബ്രോമലിയിലെ സ്ഥാപത്തില്‍ ചികിത്സയ്ക്കായി എത്തിയത്. ഡോക്ടര്‍ ഇവരെ വശീകരിക്കുന്നതിനായി 2008ല്‍ തന്നെ ഒരുകാരണവുമില്ലാതെ രണ്ടുതവണ ഈ സ്ത്രീയെ വീട്ടില്‍ ചെന്ന് കണ്ടതായി ജി.എം.സി വക്താവ് സ്റ്റീഫണ്‍ ബ്രാസിംങ്ടണ്‍ പറയുന്നു. 2009 ഫെബ്രുവരിയില്‍ പരിശോധനയ്ക്കിടെ ഡോക്ടര്‍ നിങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല എന്ന് പറഞ്ഞ് അവരുടെ ശരീരത്തിലേക്ക് മോശമായ രീതിയില്‍ നോക്കി. ഈ നോട്ടത്തില്‍ പിശക് തോന്നിയ സ്ത്രീ സ്ഥാപത്തില്‍ നിന്നും ഉടന്‍ പുറത്തേക്ക് പോയതായും ബ്രാസിംങ്ടണ്‍ പറയുന്നു.
രോഗം വീണ്ടും പ്രശ്നമായപ്പോള്‍ ഇവര്‍ ഏപ്രില്‍ 3ന് വീണ്ടും ഡോക്ടറെ സമീപിച്ചു.രോഗിയുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് പകരം ഡോക്ടര്‍ ചികിത്സയുടെ സമയത്ത് സ്വയം പുകഴ്ത്തുകയായിരുന്നുവെന്നും ബ്രാസിംങ്ടണ്‍ പറയുന്നു. മെയ് അവസാനം വരെ ആഴ്ചയില്‍ ഒരുദിവസമെങ്കിലും ഇവര്‍ ഡോക്ടറെ കാണാനെത്തുമായിരുന്നു. എന്നാല്‍ പിന്നീട് അസുഖത്തെ തുടര്‍ന്ന് ഇവര്‍ക്ക് ആശുപത്രിയിലേക്ക് വരാന്‍ പറ്റതായി. ആ സമയത്ത് വീട്ടിലെത്തി ചികിത്സനല്‍കാമെന്ന് ഡോക്ടര്‍ അറിയിച്ചു.
ഡോ.കെന്യണ്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ഡോക്ടര്‍ ഇവരെ ലൈഗികമായി ചൂഷണം ചെയ്യുകയ്തു. വീട്ടിലെ സന്ദര്‍ശനത്തെ കുറിച്ച് ഡോക്ടര്‍ രേഖപ്പെടുത്തിവച്ചിട്ടില്ല. 2009 സെപ്റ്റംബറില്‍ കെന്യണിന്റെ ഭാര്യ ഇക്കാര്യങ്ങള്‍ മനസിലാക്കുന്നതുവരെ ഇതു തുടര്‍ന്നതായും ബ്രാസിങ്ടണ്‍ അറിയിച്ചു. പിന്നീട് മോശമായി പെരുമാറിയതിന് ഫോണിലൂടെ കെന്യണ്‍ 20,000പൗണ്ട് വാഗ്ദാനം ചെയ്യുകയും ഈ സംഭാഷണം ടേപ്പ് ചെയ്യുകയും ചെയ്തു. സ്ത്രീ ഈ കാര്യങ്ങള്‍ ജി.എം.സിയോട് പരാതിപ്പെടുകയായിരുന്നു. ഈ ആരോപണങ്ങള്‍ കെന്യണ്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല