സിംബാവെയ്‌ക്കെതിരെയുള്ള മത്സരത്തില്‍ റണ്ണൗട്ടായതിന്റെ രോഷം ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് തീര്‍ത്തത് ഡ്രസ്സിങ് റൂമിലെ ടിവിയോട്. ഡ്രസ്സിങ് റൂമിലെ എല്‍സിഡി ടിവി പോണ്ടിങ് തകര്‍ത്തുവെന്ന കാര്യം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരാണ് പുറത്തുവിട്ടിരിയ്ക്കുന്നത്. സിംബാവയ്‌ക്കെതിരെയുള്ള മത്സരത്തില്‍ 28 റണ്‍സെടുത്ത് നില്‍ക്കവെയാണ് പോണ്ടിങ് റണ്ണൗട്ടായത്. സിംബാവെ താരം എംപോഫുവിന്റെ നേരിട്ടുള്ള ഏറിലാണ് പോണ്ടിങ് പുറത്തായത്.
പോണ്ടിങിന്റെ അതിക്രമം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ (ജിസിഎ) ഭാരവാഹികള്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് അധികൃതരെ അറിയിച്ചിട്ടുണ്ട്. അതേ സമയം ഓസീസ് ടീം മാനേജര്‍ ലാച്ചി പാറ്റേഴ്‌സണ്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്.ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ആസ്‌ത്രേലിയ സിംബാവെയെ 91 റണ്‍സിന് പരാജയപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല