ആമക്കൂട്ടം റണ്‍വേയില്‍ കയറിയതിനെത്തുടര്ന്ന്് അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വിമാനസര്‍വ്വീസുകള്‍ വൈകി.
മുട്ടയിടുന്നതിനായി ആമക്കൂട്ടം റണ്‍വേയിലൂടെ സമീപത്തെ കടല്‍ത്തീരം ലക്ഷ്യമാക്കി യാത്രചെയ്തതാണ് വിമാനങ്ങള്‍ വൈകാന്‍ ഇടയാക്കിയത്. നൂറ്റി അമ്പതിലേറെ നക്ഷത്ര ആമകളാണ് റണ്‍വേയിലൂടെ യാത്രചെയ്തത്. അവയെല്ലാം പോയതിനു ശേഷമാണ് റണ്‍വേ വിനമാന സര്‍വ്വീസിനായി തുറന്നത്.
വിമാനത്താവളത്തിലെ നാലാം റണ്‍വേയിലായിരുന്നു ആമകളുടെ മാര്‍ച്ച പാസ്റ്റ്. കാലത്ത് 6.45 മുതലാണ് ആമകള്‍ റണ്‍വേ കയ്യടക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല