സോജി ടി .മാത്യു (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന സെക്രട്ടറി റവ. ഫാ. ഹാപ്പി ജേക്കബിന്റെ ഭാര്യാ പിതാവ് ആയൂര്‍ കമ്പംകോട് കണ്ടതില്‍ സീനായ് വീട്ടില്‍ മേജര്‍: കെ. ഒ. എബ്രഹാം (79) നിര്യാതനായി. സംസ്‌കാരം 27, ഞായര്‍ ആയൂര്‍ കമ്പംകോട് ഓള്‍ സെയിന്റ്‌സ് (All SAINTS) മാര്‍ത്തോമാ പള്ളിയില്‍.
ആയൂര്‍ കമ്പംകോട് പ്ലാവില വീട്ടില്‍ മറിയാമ്മ എബ്രഹാം ആണ് ഭാര്യ. ഐസക് ഉമ്മന്‍ (UK), ആനിയമ്മ എബ്രഹാം (UK) എന്നിവര്‍ മക്കളും ഫാ .ഹാപ്പി ജേക്കബ് (UK), അഞ്ജു ഐസക് ഉമ്മന്‍ (Anju issac oomman,UK) എന്നിവര്‍ മരുമക്കളും ജോയല്‍, ജോഷുവ, ഇസബെല്‍, നേഹ, ജോയിഷ് എന്നിവര്‍ കൊച്ചു മക്കളുമാണ്.
സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍, ആയൂര്‍ ഇടവക സന്നദ്ധ സുവിശേഷക സംഘ സെക്രട്ടറി, ആയൂര്‍ ഓള്‍ സെയിന്റ് സ് മാര്‍ത്തോമാ ഇടവക വൈസ് പ്രസിഡന്റ് എന്നി നിലകളില്‍ സേവനമനുഷ്ഠിച്ച പരേതന്റെ വേര്‍പാടില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭി: ഡോ .മാത്യൂസ് മാര്‍. തിമോത്തിയോസ് തിരുമേനി, ഭദ്രാസന കൗണ്‍സില്‍, ആധ്യാത്മിക സംഘടനകള്‍, ഇടവകള്‍ എന്നിവരുടെ അനുശോചനം അറിയിച്ചുകൊള്ളുന്നു.
സോജി ടി .മാത്യു, മീഡിയ കോര്‍ഡിനേറ്റര്‍, മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ, യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല