റഷ്യയില്‍ വിരമിക്കല്‍ പ്രായം 65 ആക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുമെന്ന് ധനകാര്യ ഉപമന്ത്രി സെര്‍ജി ഷതലോവ് അറിയിച്ചു.ഇപ്പോള്‍ പുരുഷന്മാര് 60 വയസ്സിലും വനിതകള്‍ 55 വയസ്സിലുമാണ് വിരമിക്കുന്നത്.
ഖനിതൊഴിലാളികളും പൈലറ്റുകളും ഇതിലും എത്രയോ നേരത്തെ പിരിയുന്നുണ്ട്.. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ പ്രായമാണ്.
ഘട്ടം ഘട്ടമായാണ് ഇതു നടപ്പാക്കാനൊരുങ്ങുന്നത്. 15 വര്‍ഷം കൊണ്ട് 65 വയസ്സിലെത്തിക്കുകയാണ് ലക്ഷ്യം. റഷ്യയിലെ മൊത്തം വളര്‍ച്ചാനിരക്കിലുണ്ടായ കുറവാണ് ഇത്തരം നടപടികളിലേക്ക് സര്‍ക്കാറിനെ നയിക്കുന്നത്.
പക്ഷേ, രാജ്യത്തെ പുരുഷന്മാരുടെ ശരാശരി ആയുസ്സ് 63 ആണെന്നതാണ് ഈ തീരുമാനത്തെ എതിര്‍ക്കുന്നവരുടെ മുഖ്യവാദം. 65ാം വയസ്സില്‍ പെന്ഷന് വാങ്ങാന്‍ അധികം ആളുണ്ടാവില്ലെന്ന് ചുരുക്കം. എന്നാല്‍ 2015 വരെ പെന്ഷന് പ്രായം ഉയര്‍ത്തുന്ന പ്രശ്നമില്ലെന്ന് പ്രധാനമന്ത്രി വഌഡ്മിര്‍ പുട്ടിന് വ്യക്തമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല