ജോണ്‍സണ്‍ ഊരാംവേലില്‍: റാംസ്‌ഗേറ്റ് ഡിവൈന്‍ കണ്‍വന്‍ഷന്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലോക പ്രശസ്ത വചനപ്രഘോഷകരും ഇന്ത്യന്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ അമരക്കാരും ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ ഡിവൈന്‍ ധ്യാന മന്ദിരങ്ങളുടെ സ്ഥാപകരുമായ മാത്യു നായിക്കംപറമ്പിലച്ചനും ജോര്‍ജ് പനയ്ക്കലച്ചനും സിസ്റ്റര്‍ തെരേസായും നയിക്കുന്ന ഡിവൈന്‍ കണ്‍വന്‍ഷനും റാംസ്‌ഗേറ്റ് ധ്യാനകേന്ദ്രത്തിന്റെ രണ്ടാമത് വാര്‍ഷികാഘോഷത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് എടാട്ട് അറിയിച്ചു. 2000 ത്തില്‍ പരം ആളുകളെ പ്രതീക്ഷിക്കുന്ന കണ്‍വന്‍ഷനു വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത വേദിയും കണ്‍വന്‍ഷന്‍ പന്തലും തയ്യാറായി കഴിഞ്ഞു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധ്യാനകേന്ദ്രത്തിലേക്ക് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കോച്ചുകള്‍ ഉണ്ടായിരിക്കുന്നതാണെന്നു വിവിധ സ്ഥലങ്ങളില്‍ ഉള്ള ഡിവൈന്‍ പ്രാര്‍ത്ഥന ഗ്രൂപ്പ് അറിയിച്ചു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജൂലൈ 1, വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ വെളുപ്പിനെ 2 മണി വരെ പ്രത്യേക ജാഗരണ പ്രാര്‍ത്ഥന ഉണ്ടായിരിക്കും. ജൂലൈ രണ്ടാം തീയതി ശനിയാഴ്ച രാവിലെ ഒന്‍പതര മണി മുതല്‍ വൈകുന്നേരം നാലര മണി വരെ നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.
കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായി വിപുലമായ പാര്‍ക്കിങ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ദൈവാനുഗ്രഹപ്രദമായ കണ്‍വന്‍ഷനില്‍ പങ്ക് ചേരുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനുമായി ഏവരെയും ക്ഷണിക്കുന്നു.
ജൂലൈ മൂന്നാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ ആരംഭിച്ചു ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് സമാപിക്കുന്ന ബഹു. മാത്യു നായിക്കംപറമ്പിലച്ചന്‍ നയിക്കുന്ന താമസിച്ചുള്ള ആന്തരികസൗഖ്യ ധ്യാനത്തിലേക്ക് ഏതാനും സീറ്റുകള്‍ കൂടി ലഭ്യമാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് ധ്യാനകേന്ദ്രവുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല