ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വനിതാ സിംഗിള്‍സ് വ്യക്തിഗത റാങ്കിംഗ് മെച്ചപ്പെടുത്തി. സാനിയ ഒരുസ്ഥാനം കയറി 63ാം റാങ്കിലെത്തി. അതേസമയം പുരുഷവിഭാഗത്തില്‍ സോംദേവ് വര്‍മ്മന്‍ ഒരു പടി ഇറഹങ്ങി 64-ാംമതായി.
വനിതാ ഡബിള്‍സില്‍ സാനിയയും റഷ്യന്‍ താരം എലേനാ വെസ്‌നേനയും ചേര്‍ഡന്ന സംഖ്യം മൂന്നാം സ്ഥാനം നിലനിര്‍ത്തി. സാനിയയുടെ ഡബ്ബിള്‍സ വ്യക്തിഗത റാംങ്കിലും മാറ്റമൊന്നുമില്ല. നേരത്തെയുണ്ടായിരുന്ന 11ാം സ്ഥാനം നിലനിര്‍ത്തി.
ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ മഹേഷ് ഭൂപതിയും ലിയാണ്ടര്‍ പെയ്‌സും ഡബ്ബിള്‍സ് വ്യക്തിഗത റാംങ്കിങ്ങിള്‍ നേരത്തെയുണ്ടായിരുന്ന സ്ഥാനം നിലനിറുത്തിയപ്പോള്‍ തന്നെ പുരുഷ ഡബ്ബിള്‍സില്‍ ഒരുപടി ഉയര്‍ന്ന് നാലാമതെത്തി. സിന്‍സിനാറ്റി ഓപ്പണിലെ വിജയമാണ് ലീഹാഷ് സംഖ്യത്തിന്റെ റാങ്കിംങ് മെച്ചപ്പെടാന്‍ കാരണമായത്.
ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും പാക്കിസ്താന്റെ അസീം ഖുറേഷിയും ചേര്‍ന്ന സംഖ്യം പുരിഷ ഡബിള്‍സില്‍ നേരത്തെയുണ്ടായിരുന്ന ആറാം സ്ഥാനം നിലനിറുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല