ലോകത്തിന്‍റെ ഏതു മൂലയില്‍ ചെന്നാലും കാണുന്ന അപൂര്‍വ വസ്തുവാണ് മലയാളി.ഈ അപൂര്‍വ വസ്തുവിനോപ്പം കൂടെപ്പിറപ്പായുള്ള സംഗതിയാണ് തട്ടിപ്പ്.
പത്തു വര്‍ഷം മുന്‍പ് യുകേയിലേക്ക് കുടിയേറിയ രണ്ടാം തലമുറ മലയാളിയും ഇതിനൊരപവാദമല്ല.ഇക്കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് തട്ടിപ്പുകാര്‍ പല രൂപത്തിലും ഭാവത്തിലുമാണ് യു കെയില്‍ വിലസിയത്.പതിവു പോലെ തട്ടിപ്പുകാരുടെ ഇരയും മലയാളികള്‍ തന്നെ
യു കെ മലയാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പു നടക്കുന്നത് റിക്രൂട്ട്മെന്റ് മേഖലയില്‍ ആണ്.പ്രത്യേകിച്ച് യോഗ്യതയോ മുതല്‍മുടക്കോ ഇല്ലാതെ തുടങ്ങാവുന്നതും മികച്ച വരുമാനം ലഭിക്കുന്നതും ആയ പരിപാടി ആയതു കൊണ്ടാവണം ഈ കച്ചവടം തട്ടിപ്പുകാര്‍ക്ക് ആകര്‍ഷകമായത്.നാട്ടില്‍ രാഷ്ട്രിയം കളിച്ചു നടന്നവരും കലുങ്കില്‍ ഇരുന്ന് കുറ്റി ബീഡി വലിച്ചു നടന്നവരും,ഓട്ടോറിക്ഷ ഓടിച്ചു നടന്നവരും നഴ്സിനെ കെട്ടിയതിന് ശേഷം യു കെയില്‍ പൊങ്ങിയത് റിക്രൂട്ട്മെന്റ് എജെന്റായിട്ടാണ്.വേറൊരു കോഴ്സിനും അഡ്മിഷന്‍ കിട്ടാതെ നഴ്സിങ്ങിനു ചേര്‍ന്ന ശേഷം എങ്ങിനെയോ ഭാഗ്യം കൊണ്ട് ബ്രിട്ടനിലത്തിയ ശേഷം സ്വന്തം പ്രൊഫഷനില്‍ ഉള്ളവരെ പിഴിയുന്ന മെയില്‍ നഴ്സുമാരാണ് അടുത്ത വിഭാഗം തട്ടിപ്പുകാര്‍.
വിസയ്ക്കും മറ്റുമായി ഹോം ഓഫീസില്‍ ആയിരം പൗണ്ടില്‍ താഴെ മാത്രം ചിലവാക്കിയാല്‍ മതിയെന്നിരിക്കെ 12000 പൌണ്ട് വരെ ഒരു കെയറര്‍ വിസയ്ക്ക് വാങ്ങുന്ന മലയാളി മാന്യന്മാര്‍ ജീവിക്കുന്ന നാടാണ് യു കെ.ചില ജോലിക്ക് അഞ്ചു സബ് എജെന്റുമാര്‍ വരെ ഉണ്ടാകും.ഇതില്‍ യഥാര്‍ത്ഥ എജെന്റിനു ലഭിക്കുന്നതില്‍ കൂടുതല്‍ പണം ലഭിക്കുന്നത് സബ് എജെന്റുമാര്‍ക്കായിരിക്കും.പ്രത്യേകിച്ച് ഒന്നും ചെയ്യാതെ,ഒന്നോ രണ്ടോ ഫോണ്‍ കോളുകളുടെ ചിലവുകൊണ്ട് ഇത്തരക്കാര്‍ ഉണ്ടാക്കുന്നത് ആയിരക്കണക്കിന് പൌണ്ട്.ഇനി വര്‍ക്ക് പെര്‍മിറ്റ് മാറണമെങ്കില്‍ അതിനും വാങ്ങും ആയിരങ്ങള്‍.ലഭിക്കുന്നതോ നൂറു ശതമാനം നികുതിരഹിതമായ (കണക്കില്ലാത്ത) വരുമാനവും.
ഇതിനൊക്കെ പുറമേ പണം വാങ്ങുമ്പോള്‍ നല്‍കാറുള്ള വാഗ്ദാനങ്ങള്‍ ഭൂരിപക്ഷവും പാലിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.നാല്‍പ്പതു മണിക്കൂറില്‍ കൂടുതല്‍ ജോലി വാഗ്ദാനം ചെയ്തതിനു ശേഷം മുപ്പതില്‍ താഴെ മാത്രം മണിക്കൂറുകള്‍ കിട്ടി കബളിപ്പിക്കപെട്ട മലയാളികള്‍ നിരവധിയാണ്.ഇങ്ങിനെ അടിമുടി കപട വാഗ്ദാനകാരുടെയും,തട്ടിപ്പുകാരുടെയും,പകല്‍ക്കൊള്ളക്കാരുടെയും ഇടയില്‍ കിടന്നു പൊറുതിമുട്ടുകയാണ് യു കെയില്‍ ഭദ്രമായ ഭാവി സ്വപനം കാണുന്ന മലയാളികള്‍.നാട്ടില്‍ തിരികെ പോകാനുള്ള മടി കൊണ്ട് എല്ലാം ഉള്ളിലടക്കി കഴിയുകയാണ് പലരും.
ഉള്ളതെല്ലാം വിറ്റുപെറുക്കി എങ്ങിനെയെങ്കിലും രക്ഷപെടാന്‍ യുകെയില്‍ എത്തിയ സാധുക്കളെ പിഴിഞ്ഞു കാശുണ്ടാക്കുന്ന ഈ നീചന്‍മാര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണം.ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ യുക്മയടക്കമുള്ള സംഘടനയോട് പരാതിപ്പെടാനുള്ള ധൈര്യം തട്ടിപ്പിനിരയായവര്‍ കാണിക്കണം.അതുപോലെ ഇത്തരം ഗുരുതരമായ ജനകീയ പ്രശ്നങ്ങളില്‍
പരാതി കിട്ടാന്‍ കാത്തു നില്‍ക്കാതെ യുക്മ നേരിട്ട് ഇടപെടണം.അടുത്ത നാളുകളില്‍ ആരോപണ വിധേയനായ സോയി കൈപ്പനുമായി ബന്ധപ്പെട്ട യുക്മ നേതൃത്വത്തിന്‍റെ നിലപാട് തികച്ചും ശ്ലാഘനീയമാണ്. അതേ സമയം യു കെ മലയാളികളെ പ്രതിനിധീകരിച്ച് യുക്മ നടത്തുന്ന ഇടപെടലുകള്‍ക്ക് വിശ്വാസയോഗ്യമായ രീതിയില്‍ മറുപടി നല്‍കാന്‍ സോയിയും ബാധ്യസ്ഥനാണ്.
സോയി എന്ന ഒരു റിക്രൂട്ട്‌മേന്റുകാരന്‍ മാത്രം തട്ടിപ്പുകാരന്‍ എന്ന രീതിയിലുള്ള കുപ്രചാരണം നടത്തുന്നവരെ യുക്മ തിരിച്ചറിയുകയും ഈ മേഖലയിലെ എല്ലാ തട്ടിപ്പുകാരെയും അവര്‍ എത്ര വമ്പന്മാര്‍ ആയിരുന്നാലും ജനത്തിന് മുന്‍പില്‍ കൊണ്ട് വരുകയും ചെയ്യണം.കലാമേളകള്‍ക്കും കമ്മിറ്റി മീറ്റിങ്ങുകകള്‍ക്കുമൊപ്പം ജനപക്ഷത്തു നിന്നുള്ള ഇത്തരം നിലപാടുകളും ജനാധിപത്യ സംഘടനയായ യുക്മയില്‍ നിന്നും ജനങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല