ലണ്ടന്‍:യുകെയിലേയും കേരളത്തിലേയും മലയാളികളെ കബളിപ്പിച്ച്
കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുനടത്തിയ യുകെ മലയാളി ജോബി
ജോര്‍ജിനെതിരേ മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യ
അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. കേസില്‍ പ്രതിസ്ഥാനത്തുള്ള ജോബിയുടെ
മാതാപിതാക്കളെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സ്വദേശി
ബാബു ജോര്‍ജിന്റെ മകന് യുകെയിലെ ന്യൂകാസില്‍ സര്‍വകലാശാലയില്‍ എംബിബിഎസ്
സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്ന കേസിലാണ് അറസ്റ്റ്. ബാബു
ജോര്‍ജില്‍ നിന്നും ജോബി പണം കൈപ്പറ്റിയെന്ന് മാതാപിതാക്കള്‍
പോലീസിനുമുമ്പാകെ സമ്മതിച്ചു. നേരത്തെ എറണാകുളം കോടതിയില്‍ ഇരുവരും
സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യം നിരസിച്ചിരുന്നുവെങ്കിലും അറസ്റ്റ്
ചെയ്താന്‍ ജാമ്യം അനുവദിക്കണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു.
ഇതേത്തുടര്‍ന്ന് 25000 രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിന്റെയും
അടിസ്ഥാനത്തില്‍ ഇവരെ പോലീസ് വിട്ടയക്കുകയായിരുന്നു. ജോബിയുടെ
ഭാര്യാപിതാവിന്റെയും രണ്ടു ജൂനിയര്‍ അഭിഭാഷകരുടെയും അകമ്പടിയോടെയാണ്
ഇരുവരും കോടതിയിലെത്തിയത്. ചോദ്യംചെയ്യലിനായി ഇനിയും ഹാജരാകേണ്ടിവരുമെന്ന
പോലീസ് നിര്‍ദേശവും ഇരുവരും അംഗീകരിച്ചു.
ജോബിയുടെ തട്ടിപ്പ് സാമ്രാജ്യത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ്
പോലീസിന് ചോദ്യംചെയ്യലില്‍ ലഭിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ജോബിയുടെ
ബിസിനസ് പങ്കാളികള്‍ക്ക് ഉടന്‍ നോട്ടീസ് നല്കാന്‍ പോലീസ്
തയ്യാറെടുക്കുകയാണ്. ആദ്യപടിയായി ഇവരെ ടെലഫോണില്‍ ബന്ധപ്പെടാനും ശ്രമം
തുടങ്ങി. ജോബി ജന്മാട്ടില്‍ ആരംഭിച്ച നീണ്ടൂര്‍ ഫിനാന്‍സിയേഴ്‌സിന്റെ
പ്രവര്‍ത്തനവും പോലീസ് നിരീക്ഷണത്തിലാണ്. യുകെയില്‍ നേരത്തെയുണ്ടായിരുന്ന
ഷെല്ലിയെന്നയാളാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍. ബാങ്കിന്റെ
പാര്‍ട്ണര്‍മാരിലൊരാള്‍ താനാണെന്ന് ജോബിയുടെ മാതാവ് പോലീസിനോടു
സമ്മതിച്ചു. ഇതിനപുറമേ ഷെല്ലിയുടെ പിതാവ് പാപ്പച്ചനും ജോബിയെന്ന
മറ്റൊരാളും പാര്‍ടണര്‍മാരാണെന്നും അവര്‍ വെളിപ്പെടുത്തി.
ഷെല്ലിയുടെ കുടുംബം ഇപ്പോള്‍ യുകെയിലാണ്. ചോദ്യംചെയ്തതോടെ നീണ്ടൂര്‍
ഫിനാന്‍സുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ നിന്നും ഒഴിവാകാന്‍ താന്‍
നേരത്തെ ശ്രമം തുടങ്ങിയെന്നാണ് ഷെല്ലി പോലീസിനോടു സമ്മതിച്ചത്.
ജോബിക്കെതിരേയുള്ള കേസുകള്‍ കുന്നകൂടിയതോടെയാണ് പിന്‍മാറ്റത്തിന് ഷെല്ലി
ശ്രമം നടത്തിയതെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. ഇതിനുപുറമേ യുകെയിലെ
ജോബിയുടെ ബിസിനസ് പങ്കാളികളിലൊരാള്‍ കുട്ടിയുടെ
ആദ്യകുര്‍ബാനസ്വീകരണത്തിനായി അടുത്തിടെ നാട്ടിലെത്തിയിരുന്നു. ഇയാളുമായും
പോലീസ് ടെലിഫോണില്‍ വിശദമായി സംസാരിച്ചു. യുകെയിലെ പാര്‍ട്ണര്‍ഷിപ്പില്‍
നിന്നും പിന്‍മാറാനുള്ള തീരുമാനം ഇയാളും പോലീസിനു മുമ്പാകെ
വെളിപ്പെടുത്തി. ഉടന്‍തന്നെ പോലീസ് സ്‌റ്റേഷനിലെത്തി മൊഴിനല്കാന്‍
ഇയാളോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. യുകെയില്‍ തിരിച്ചെത്തിയാലുടന്‍ ഇതിനുള്ള നടപടി
തുടങ്ങുമെന്നാണ് ഇയാളും അറിയിച്ചിരിക്കുന്നത്.
ഇതിനുപുറമേ മറ്റു പാര്‍ട്ണര്‍മാരുടെ വിശദാംശങ്ങളും ഇടപാടുകളും പോലീസ്
ഇപ്പോള്‍ തിരയുന്നുണ്ട്. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരുന്നോയെന്നും
അന്വേഷിക്കുന്നുണ്ട്. ഇന്ന് ജോബിയുടെ ഡ്രൈവറെ പോലീസ് ചോദ്യംചെയ്യും.
നിരവധി നിര്‍ണായക രഹസ്യങ്ങളുടെ കലവറയാണെന്നാണ് കരുതപ്പെടുന്നത്. അന്വേഷണം
വന്‍തോക്കുകളിലേക്കു നീങ്ങുകയാണ്. മാതാപിതാക്കളുടെ മൊഴി ലഭിച്ചതോടെ ജോബി
തട്ടിപ്പുനടത്തിയെന്ന കാര്യം സ്ഥിരീകരിച്ചതായി പോലീസ് വൃത്തങ്ങള്‍
സൂചിപ്പിച്ചു. ഇതിനുപിന്നാലെ ജോബിയുടെ ബിസിനസ് പങ്കാളികളെക്കൂടി
ചോദ്യംചെയ്യുന്നതോടെ കൂടുതല്‍ രേഖകള്‍ കിട്ടുമെന്നും ഇതുപയോഗിച്ച് ജോബിയെ
വലിയിലാക്കാമെന്നുമാണ് പോലീസിന്റെ പ്രതീക്ഷ. ജോബി നടത്തിയ അനധികൃത
റിക്രൂട്ട്‌മെന്റിന്റെ കൂടി കേസുകള്‍ രേഖപ്പെടുത്തുന്നതോടെ ജോബിക്കെതിരേ
കുടുക്കുകള്‍ മുറുകുമെന്നും ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി
അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച് ജോബിയെ
നിയമ്ത്തിന്റെ മുന്നിലെത്തിക്കുകയാണ് പോലീസിന്റെ ശ്രമം.
കടപ്പാട് : മലയാളിവിഷന്‍.കോം
ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍
ജോബി ജോര്‍ജിന്റെ തട്ടിപ്പ്: പങ്കാളിയായ നേതാവും കുടുങ്ങും
ജോബിക്കെതിരേയുള്ള അന്വേഷണം ഐ.ജി.പത്മകുമാറിന്: തട്ടിപ്പിന്റെ തുടക്കം നാട്ടില്‍ നിന്ന്.
ജോബിക്കെതിരെ യുകെയില്‍ നിന്നും ഏഴു പരാതികള്‍ കൂടി
ജോബിയുടെ കേസു വാദിക്കാന്‍ രാം ജഠ്മലാനി രംഗത്ത് !
ഒരുലക്ഷം വീതം നല്കി രണ്ടുകേസുകള്‍ ഒതുക്കിയപ്പോഴേക്കും ഊരാക്കുടുക്കായി 88 ലക്ഷത്തിന്റെ പുതിയ കേസ്
ചാനല്‍ന്യൂസ് ഇംപാക്ട്: ജോബി ജോര്‍ജ് സൗദിയിലെ പിടികിട്ടാപ്പുള്ളിയോ?
കേസുതീര്‍ക്കാന്‍ ആഭ്യന്തരമന്ത്രിയുടെ മകന്‍ വേണോ അതോ കേന്ദ്ര ഫിനാന്‍സ് സെക്രട്ടറി വേണോ …ജോബിയുടെ തമാശകള്‍ തുടരുന്നു
തറവാട് തീറെഴുതിയും തട്ടിപ്പ്: തട്ടിയെടുത്ത പണംകൊണ്ട് ജോബി സ്വകാര്യബാങ്കും തുടങ്ങി
ജോബിക്കെതിരേ പരാതിപ്രളയം: ഗള്‍ഫ് മലയാളിയില്‍ നിന്നും പിടിച്ചുപറിച്ചത് 85500 പൗണ്ട്
ലുക്ക് ഔട്ട് നോട്ടീസിലെ പ്രതി മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ?
ന്യൂകാസില്‍ തട്ടിപ്പുകാരനെതിരെ പോലീസില്‍ പരാതികളുടെ പെരുമഴക്കാലം
ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കില്ല: പുതിയ മാധ്യമ വസന്തത്തിനായി യുകെ മലയാളികള്‍ കാതോര്‍ക്കുന്നു
തട്ടിപ്പ് വാര്‍ത്ത നാട്ടിലും പാട്ടായി,ഓശാന പാടുന്ന UK യിലെ മാധ്യമ പങ്കാളിക്ക് മൌനം
വിവാദ വ്യവസായിയുടെ അക്കൌണ്ടില്‍ 20 മാസം കൊണ്ട് 18 കോടിരൂപ
അഞ്ഞൂറു കോടിയുടെ അധിപനായ ന്യൂകാസില്‍ മലയാളിക്കെതിരെ കേരള പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല