അനീഷ് ജോണ്‍: യുക്മ റിജിയണല്‍ കലാമേളകള്‍ക്ക് ഇന്ന് തിരി തെളിയും . യുക്മ യോര്‍ക്ക് ഷയര്‍ ഹംബര്‍ റിജിയന്റെ കലാമേള ഇന്ന് രാവിലെ പത്തു മണിക്ക് കീത്ത് ലീ മലയാളി അസ്സോസിയെഷന്റെ (KMA) ആഭിമുഖ്യത്തില്‍ സ്പ്രിംഗ് ഗാര്‍ഡന്‍ ലൈന്‍ ഹോളി ഫാമിലി കാത്തോലിക് സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ (BD20 6LH) വെച്ചാണ് നടത്തപ്പെടുക . യുക്മയുടെ റിജിയന്‍ കലാമേള കളില്‍ ഈ വര്‍ഷത്തെ ആദ്യ റിജിയണല്‍ കലാമേള എന്ന പ്രത്യേകതയും ഈ കലാമേളക്കുണ്ട് . യുക്മ നാഷണല്‍ സെക്രട്ടറി സജിഷ് ടോം ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയുന്ന കലാമേളയില്‍ നിരവധി മല്‌സരാര്ത്തികള്‍ മാറ്റുരക്കുന്നു . അതോടൊപ്പം യുക്മ നാഷണല്‍ കലാമേളയുടെ ചലിക്കുന്ന ലോഗോ പ്രൊമോഷന്‍ വീഡിയോ പുറത്തിറങ്ങി . നൃത്തച്ചുവടുകള്‍ വെക്കുന്ന ചലനാത്മകമായ വീഡിയോ ഡിസൈന്‍ ചെയ്തത് ഹാരിഷ് പാലയാണ് . യുക്മ നാഷണല്‍ കലാമേളയുടെ ലോഗോ ഇതിനകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു ഇത്തരത്തില്‍ കലാമേളയുടെ ചലിക്കുന്ന ചിത്രങ്ങള്‍ അംഗ അസോസിയേഷനുകള്‍ക്ക് കുടുത്തല്‍ ആവേശം പകരും എന്നാ കാര്യത്തിന് സംശയം ഇല്ല. യുക്മ യോര്‍ക്ക് ഷയര്‍ ഹംബെര്‍ റിജിയ്‌ന്റെ കലാമേള യോട് കുടി വിവിധ റിജിയണല്‍ കലാമേളകള്‍ നടക്കും വിവിധ റിജിയണല്‍ കലാമേള കളില്‍ പങ്കെടുത്തു വിജയികളാകുന്നവര്‍ക്ക് യുക്മയുടെ നാഷണല്‍ കലാമേളയില്‍ പങ്കെടുക്കാം . യുക്മ മിഡ് ലാണ്ട്‌സ് റിജിയന്‍ ഇക്കുറി മിഡ് ലാണ്ട്‌സ് കലാമേളക്ക് ആതിഥേയര്‍ ആകുന്നത് വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ആണ്. വോള്‍വര്‍ഹാംപ്ടന് സമീപം വെഡ്‌നെസ്ഫീല്‍ഡ് എന്ന സ്ഥലത്തേക്ക് ഏകദേശം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടിയേറിയ മലയാളികളുടെ കൂട്ടായ്മയാണ് വാംവെഡ്‌നെസ്ഫീല്‍ഡ് മലയാളീ അസോസിയേഷന്‍ ന്റെ (WAM ) ആഭി മു ഖ്യ ത്തി ല്‍ നടത്ത പ്പെടുന്ന കലാമേള നടത്ത പ്പെടുന്ന മേളയ്ക്ക് വേദിയാകുന്നത് വോള്‍വര്‍ഹാംപ്ടണ്‍ ബില്‍സ്റ്റനിലുള്ള യു കെ കെ സി എ ആസ്ഥാന മന്ദിരമാണ്. 18 അസോസിയേഷന്‍ അംഗങ്ങള്‍ മാറ്റുരക്കുന്ന യുകെയിലെ ഏറ്റവും വലിയ കലാമേളക്ക് യുക്മ മിഡ് ലണ്ട്‌സ് കലാമേള വേദിയാകും യുക്മയുടെ . വിവിധ പരിപാടികള്‍ നടത്തി മുന്‍പോട്ടു പോകുന്ന മാതൃക റിജിയനാണ് മിഡ് ലണ്ട്‌സ് UKKCA HALL WOOD CROSS LANE BILSTON WOLVERHAMPTON WV14 9BW യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ഒക്ടോബര്‍ 31 നു ഗ്ലോസ്‌റെര്‍ഷെയറില്‍ വച്ച് നടക്കുന്ന സൗത്ത് വെസ്റ്റ് കലാമേളയിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു അംഗ സംഘടനകളുടെ ബാഹുല്യം നിമിത്തം യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണ്‍ രണ്ടായി വിഭജിച്ച് സൗത്ത് വെസ്റ്റ് റീജിയണ്‍ നിലവില്‍ വന്നത് കഴിഞ്ഞ വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം നടന്ന സൗത്ത് വെസ്റ്റിന്റെ ആദ്യ കലാമേളയില്‍ ന്യൂബറി മലയാളി അസോസിയേഷന്‍ ആദ്യമായി മത്സരത്തിനെത്തിയിരുന്നു. നാട്ടിലെ സ്‌കൂള്‍ കലോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലെ കലാമാമാങ്കം ഇന്ന് യുക്മ അംഗ അസോസിയേഷനുകള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. കൃത്യമായ വിധി നിര്‍ണ്ണയവും കേരളീയ തനത് കലാ രൂപങ്ങളും യുക്മ കലാമേളകളെ കൂടുതല്‍ ജനകീയമാക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സൗത്ത് വെസ്റ്റ് കലാമേളയില്‍ മുന്നൂറ്റി ഇരുപതോളം മല്‍സരാര്‍ത്ധികളാണ് മാറ്റുരച്ചത്. അതുകൊണ്ട് തന്നെ ഇക്കുറി മത്സരാര്ത്ധികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവായിരിക്കും ഉണ്ടാവുക പ്രസിഡന്റ് സുജു ജോസെഫിന്റെയും , സെക്രടറി കെ എസ്സ് ജോണ്‍ സന്റെയും നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനം നടന്നു വരുന്ന റിജിയനാണ് യുക്മയുടെ നേപ്പാള്‍ ചാരിറ്റി ക്ക് ഏറ്റവും അധികം പണം കണ്ടെത്തിയ ഡോര്‍ സെറ്റ് മലയാളി അസ്സോസ്സിയേഷന്‍ യുക്മ സൌത്ത് വെസ്റ്റില്‍ ആണ് . യുക്മ ഈസ്റ്റ് ആംഗ്ലിയ റിജി യനല്‍ കലാമേള യുക്മ ദേശീയകലാമേളയോടനുബന്ധിച്ച് നടക്കൂന്ന റീജിയണല്‍ കലാമേളകളില്‍ ഈസ്റ്റ് ആംഗ്ലിയ കലാമേള ഒക്ടോബര്‍ 31 ാം തീയതി തന്നെ ബാസില്‍ഡനില്‍ നടക്കൂം.ബസില്‍ഡനിലെ ലീന്‍സ്റ്റെര്‍ റോഡിലുള്ള ജെയിംസ് ഹോണ്‍സ്ബി സ്‌കൂളിലാണ് കലയുടെ കേളികൊട്ടിന് തിരശ്ശീല ഉയരുക. യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടിലിന്റെ അസോസിയേഷനാണ് ഇത്തവണത്തെ റീജിയണല്‍ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് യുക്മയുടെ ദേശിയ കലാമേളയുടെ കഴിഞ്ഞ വര്ഷത്തേ ചാമ്പ്യന്‍ റിജിയനാണ് ഈസ്റ്റ് ആംഗ്ലിയ . തീ പാറുന്ന മത്സരങ്ങള്‍ പ്രതീക്ഷിച്ചു ഒരുകങ്ങള്‍ പൂര്‍തിയക്കി വരുന്ന്‌നു സണ്ണി മോന്‍ എന്ന അതുല്യനായ് സംഘടകാന്‍. ഈസ്റ്റ് അനഗ്ലിയ റിജിയന്‍ കമ്മിറ്റിയും കരുത്തുറ്റ ബാസില്‍ ഡോണ്‍ മലയാളി അസോസിയേഷനും ഒരുമിക്കുമ്പോള്‍ ആവേശം ഉറപ്പിക്കാം കുടുത്തല്‍ വിവരങ്ങള്ക്ക് തോമസ് മാറാട്ടുകളം 07828 126 981 സണ്ണി മത്തായി 07727 993 229 ഓസ്റ്റിന്‍ അഗസ്റ്റിന്‍ 07889 869 216 E Mail: secretaryuukmaeastanglia@yahoo.co.uk Venue James Hornsby School Leinster Road Basildon Essex SS15 5NX യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള യുകെയിലാകമാനം നടക്കുന്ന ഈ കലാമേളയുടെ ഭാഗമായി നടക്കുന്ന നോര്‍ത്ത് വെസ്റ്റ് കലാമേളയും ബഹുജന പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാണ്. ഒക്ടോബര്‍ 31 ന് നടക്കുന്ന നോര്‍ത്ത് വെസ്റ്റ് കലാമേളയ്ക്ക് ബോള്‍ട്ടന്‍ മലയാളി അസോസിയേഷനാണ് ഇത്തവണ ആധിഥേയത്വം വഹിക്കുന്നത്. വിപുലമായ കലാമേള സബ് കമ്മറ്റികള്‍ രൂപികൃതമായി പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു കലാമേളയെ കുറിച്ച് കൂടുതല്‍ അറിയാന്‍ റീജിയണല്‍ കള്‍ച്ചറല്‍ കോഓഡിനേറ്റര്‍: ശ്രീ സുനില്‍ മാത്യുവിനെ 7832674818 എന്ന നമ്പറില്‍ ബന്ധപ്പെടുക.കലാ മേള യെ പ്പറ്റി കുടുത്തല്‍ കാര്യങ്ങള്‍ അറിയാന്‍ താഴെ കൊടുത്തിരിക്കൂന്ന നമ്പറുകളില്‍ ബന്ധപ്പെടുക റീജിയണല്‍ പ്രസിഡന്റ്: അഡ്വ.സിജു ജോസഫ് 07951453134 റീജിയണല്‍ സെക്രട്ടറി:ഷിജോ വര്‍ഗ്ഗീസ് 07852931287 കലാമേള നടക്കുന്ന വേദിയുടെ വിലാസം St.James School Lucas Road Farnworth,Bolton, BL4 9RU യുക്മ സൗത്ത് ഈസ്റ്റ് റിജിയന്‍ കഴിഞ്ഞ കാലത്തേ വിജയങ്ങള്‍ തുടര്‍ക്കഥയാക്കുമെന്ന് ഉറപ്പാക്കുകയാണ് മനോജ് പിള്ളയുടേയും ജോമോന്‍ കുന്നേലിന്റേയും നേതൃത്വത്തിലുള്ള സാരഥികള്‍. കലാമേളക്കു തൊട്ടു മുന്‍പെത്തുന്ന സ്‌ക്കൂള്‍ ഹാഫ് ടേം പൂര്‍ണ്ണമായും തുടര്‍ പരിശീലനത്തിന് മാറ്റി വക്കുകയാണ്. റീജിയന്റെ കീഴിലുള്ള 13 അംഗ അസ്സോസ്സിയേഷനുകളും. അതിനുവേണ്ട ഹാളുകളുകള്‍ ബുക്ക് ചെയ്തും ക്രമീകരണങ്ങള്‍ നടത്തിയും അവസാനവട്ട ഒരുക്കങ്ങളിലാണ് അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍. യുക്മയുടെ എക്കാലത്തേയും മികച്ച പങ്കാളിയായ വോക്കിംഗ് മലയാളി അസ്സോസ്സിയേഷനാണ് ഇക്കുറി കലാമേളക്ക് ആതിഥ്യമരുളുന്നത്. വിശാലമായ പാര്‍ക്കിഗ് സൗകര്യങ്ങളോട് കൂടിയ ബ്രോഡ് വാട്ടര്‍ സ്‌ക്കൂള്‍ ആകും കലാമേളക്ക് വേദിയൊരുക്കുക. നവംബര്‍ ഏഴിന് രാവിലെ 10 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. കലാമേളയുടെ സുഖമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ വോക്കിംഗില്‍ വച്ചുനടന്ന റീ റീജിയന്‍ മീറ്റിങ്ങില്‍ വച്ച് തിരഞ്ഞെടുക്കുകയുണ്ടായി. യുക്മ നാഷ്ണല്‍ ട്രഷറര്‍ ഷാജി തോമസ്, സ്ഥാപക പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണ്‍ എന്നിവര്‍ രക്ഷാധികാരികളായിരിക്കും. റീജിണല്‍ പ്രസിഡന്റ് മനോജ് പിള്ള ചെയര്‍മാനും സെക്രട്ടറി ജോമാന്‍ കുന്നേല്‍ വൈസ് ചെയര്‍മാനുമായി വിപുലമായ കമ്മിറ്റിക്കാണ് രൂപം കൊടുത്തിട്ടുള്ളത്. കലാമേളയുടെ വിജയത്തിനായി ഏവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായി റീജണല്‍ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അറിയിച്ചു. കലാമേളയുടെ വേദിയുടെ വിലാസം broad water school summers road godalming GU73BW വിവിധ റിജിയനുകളില്‍ നടക്കുന്ന വിവിധ കലാമേളകള്‍ക്ക് ഭാവുകങ്ങളും നീരുന്നതായി യുക്മ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവള ക്കാട്ട് അറിയിച്ചു ദേശിയ കലാ മേളയുടെ വിജയത്തിനായി മുഴുവന്‍ അംഗ അസ്സോസിയെഷനുകളുടെയും മുഴുവന്‍ പ്രവാസി മലയാളികളുടെയും സഹായം അഭ്യര്തിക്കുന്നതായി അദ്ദേഹം പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല