1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2011

ലണ്ടന്‍: രാജ്യത്തിന്റെ വിരമിക്കല്‍ പ്രായം 66 ആക്കി ഉയര്‍ത്തുകയാണെങ്കില്‍ നാലുവര്‍ഷത്തിനുള്ളില്‍ 5ബില്ല്യണ്‍ പൌണ്ട് പെന്‍ഷന്‍ ബില്ലില്‍ നിന്ന് ലാഭിക്കാം.

2018 നവംബറോടെ സ്ത്രീകളുടെ പെന്‍ഷന്‍ പ്രായം 65ആയി ഉയര്‍ത്തുമെന്ന് കഴിഞ്ഞമാസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2020 ഏപ്രില്‍ 6 മുതല്‍ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും പെന്‍ഷന്‍പ്രായം 66ആക്കി ഉയര്‍ത്താനുള്ള നീക്കം കൂട്ടുകക്ഷിമന്ത്രിസഭയും വെളിപ്പെടുത്തിയതാണ്. പക്ഷേ 2015 ഓടുകൂടിതന്നെ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും പെന്‍ഷന്‍പ്രായം 66 ആവണമെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എക്‌ണോമിക് അഫേയേഴ്‌സ് പറയുന്നത്.

എന്നാല്‍ പെന്‍ഷന്‍പ്രായം പെട്ടെന്ന് ഉയര്‍ത്തരുതെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് പെന്‍ഷന്‍ ഫണ്ട്‌സ് ഡയറക്ടര്‍ ഡാരന്‍ ഫിലിപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പെന്‍ഷന്‍ പ്രായത്തില്‍ മാറ്റം വരുത്തുക എന്നത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. റിട്ടയര്‍മെന്റ് പ്ലാന്‍സ് തയ്യാറാക്കാന്‍ ജനങ്ങള്‍ക്ക് ആവശ്യത്തിന് സമയം നല്‍കണമെന്നും ഫിലിപ്പ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.