കോണ്‍വാള്‍: 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ 52 കാരനായ റിട്ടയേഡ് അദ്ധ്യാപകന് വധുവാക്കി ജീവിതത്തിലേക്കു കൂട്ടി.
കൈ്ളവ് റിച്ചാര്‍ഡ്സ് എന്ന റിലിജിയസ് എഡ്യൂക്കേഷന്‍ ടീച്ചറാണ് തന്റെ ചെറുമകളാവാന് പ്രായമുള്ള മുന്‍ വിദ്യാര്‍ത്ഥിനി ജെസീക്കാ ആന്‍ഡേഴ്സണെ വിവാഹം കഴിച്ചത്. ജെസീക്കയ്ക്ക് 16 വയസ്സുള്ളപ്പോഴാണ് ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയത്. ഇപ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്. ഇപ്പോള്‍ ജസീക്ക 19ലേക്ക് കടക്കുന്നു.
ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഇരുവരും ഔദ്യോഗികമായി വിവാഹം രേഖപ്പെടുത്തിയത്. ഡെവോണിലെ ടോര്‍ബെയില്‍ ലളിതമായൊരു ചടങ്ങിലായിരുന്നു വിവാഹം.
പിന്തിരിപ്പിക്കാന് ചെന്നവരോടൊക്കെ കൈ്ളവ് റിച്ചാര്‍ഡ്സും ജസീക്കയും പറയുന്നത് തങ്ങള്‍ ജന്മങ്ങളായി ഇണകളായിരുന്നുവെന്നാണ്. അതിനാല്‍ തങ്ങളെ പിരിക്കാന്‍ ആരും നോക്കേണ്ടെന്ന് ഇരുവരും ഉറപ്പിച്ചു പറയുന്നു. മാത്രമല്ല, ഒരുമിച്ചു താമസിക്കുന്നത് ഞങ്ങളുടെ ഇഷ്ടമാണ്. ഇത് മറ്റാരും ചോദ്യംചെയ്യേണ്ടെന്നും ദമ്പതികള്‍ പറയുന്നു.
കൈ്ളവ് റിച്ചാര്‍ഡ്സ് ജീവിതത്തിലേക്കു കൂട്ടിയപ്പോള്‍ കൈ്ളവ് റിച്ചാര്‍ഡ്സ് മൂന്നാമത്തെ ഭാര്യയുമൊത്തായിരുന്നു താമസം. അപ്പുപ്പനാവാന് പ്രായമുള്ള ആളുമൊത്ത് മകള്‍ കടന്ന വിവരമറിഞ്ഞ് ജസീക്കയുടെ വീട്ടുകാര്‍ തളര്‍ന്നുപോയി. എന്നാല്‍, പ്രാണനാഥനെ ഉപേക്ഷിച്ച് വീട്ടുകാര്‍ക്കൊപ്പം പോകാന്‍ ജസീക്ക കൂട്ടാക്കിയില്ല.
ജൂലിയ ആദ്യം പൊലീസില്‍ പരാതിപ്പെട്ടു നോക്കി. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയുമൊത്ത് കൈ്ളവ് റിച്ചാര്‍ഡ്സ് കഴിയുന്നുവെന്നായിരുന്നു പരാതി. എന്നാല്‍, പെണ്‍കുട്ടിക്ക് 16 വയസ്സുള്ളതിനാല്‍ അവളുടെ കാര്യം അവള് തീരുമാനിക്കട്ടെയെന്നായി പൊലീസ്. തുടര്‍ന്ന് രണ്ട് ആണ്മക്കളില് മൂത്തവനുമൊത്ത് ജൂലിയ വീടുവിട്ടിറങ്ങി. 14 വയസ്സുള്ള രണ്ടാമന് തന്നെക്കാള്‍ രണ്ടു വയസ്സ് കൂടുതലുണ്ടായിരുന്ന ചെറിയമ്മയ്ക്കും അച്ഛനുമൊപ്പം തന്നെ താമസിക്കുകയാണ്.
നിയമവിദ്യാര്‍ത്ഥിനിയാണ് ജസീക്ക ഇപ്പോള്‍. ജസീക്കയെ എഴുതിത്തള്ളിയെന്നാണ് അവളുടെ വീട്ടുകാര്‍ പറയുന്നത്. എന്നാല്‍, തങ്ങള്‍ സന്തുഷ്ടരാണെന്ന് ദമ്പതികള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല