കല്ലിങ്കല്‍ കുടുംബത്തിലെ പെണ്‍കൊടി കേരളത്തിന് പുറത്തു പോയി പഠിച്ചത് വെറുതേയായില്ല. പക്വതയും ലോകപരിചയവും വന്നു. ആണ്‍-പെണ്‍ സൗഹൃദത്തില്‍ തെറ്റൊന്നുമില്ലെന്നും മനസ്സിലായി. പെണ്‍കുട്ടികള്‍ അല്പ സ്വല്പം മദ്യപിക്കുന്നതു കൊണ്ട് ദോഷമൊന്നുമില്ല. പുകവലിയ്ക്കുന്നതും അത്ര വലിയ തെറ്റൊന്നുമല്ല.
ഇങ്ങനെ ഒരു മോഡേണ്‍ ചിന്താഗതിക്കാരിയായ റിമ സിനിമയില്‍ എത്തിപ്പെട്ടു. മോഡേണ്‍ വേഷവും നാടന്‍ വേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ചു. മറ്റു നടിമാര്‍ ചെയ്യാന്‍ മടിക്കുന്ന പല റോളുകളും റിമ കൂളായി ഏറ്റെടുത്തു. ചില സിനിമകളില്‍ റിമ വില്ലത്തിയായും തിളങ്ങി. ഇങ്ങനെ പലവിധ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നെങ്കിലും റിമ ഒരു നല്ല നടിയാണ് എന്ന് ആളുകള്‍ പറഞ്ഞില്ല.
എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് ഉരുവിട്ട് ആശ്വാസം കൊള്ളുകയായിരുന്നു റിമ ഇതുവരെ. ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം പുറത്തിറങ്ങിയതോടെ സ്ഥിതിയാകെ മാറി. റിമ നീയാണ് നടി എന്ന് ആളുകള്‍ പറഞ്ഞു തുടങ്ങി. എന്തായാലും ഫീമെയില്‍ കോട്ടയത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച് തിളങ്ങി നില്‍ക്കുന്ന റിമയ്ക്ക് ഈ വിജയം നിലനിര്‍ത്താനാകട്ടെ എന്നാശംസിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല