സ്വന്തം ലേഖകന്‍: റിയാലിറ്റി ഷോ തട്ടിപ്പ്, രണ്ടു വര്‍ഷമായിട്ടും ഒന്നാം സമ്മാനമായ ഫ്‌ലാറ്റ് ലഭിച്ചില്ലെന്ന പരാതിയുമായി വിജയി രംഗത്ത്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പ്രശസ്ത റിയാലിറ്റി ഷോ വനിതാരത്‌നം 2013 സീസണില്‍ ഒന്നാം സമ്മാനം നേടിയ വിജയി റ്റിനോ റ്റീനയാണ് തന്നെ ചാനലും ഫ്‌ലാറ്റ് നിര്‍മ്മാതാക്കളും പറ്റിക്കുകയായിരുന്നെന്ന് തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്.
70 ലക്ഷത്തിന്റെ ഫ്‌ലാറ്റായിരുന്നു വാഗ്ദാനം. എന്നാല്‍, ഫ്‌ലാറ്റ് ഇതുവരെയായിട്ടും കിട്ടിയിട്ടില്ലെന്നും, അതിന്റെ പേരില്‍ കുറേ പണം തട്ടിയെടുത്തിട്ടുണ്ടെന്നും റീന പറയുന്നു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയുടെ ഫ്‌ലാറ്റ് വാഗ്ദാനം ചെയ്തിട്ട് ഇതുവരെ കിട്ടിയില്ലെന്ന് അമൃത ടിവിക്കെതിരെയും ശിവജി ബില്‍ഡേഴ്‌സിനെതിരെയുമാണ് പരാതി.
ഫ്‌ലാറ്റ് നല്‍കാമെന്ന് പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതിനിടയില്‍ തന്റെ കൈയ്യില്‍ നിന്ന് എട്ടു ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. നികുതിയിനത്തിലാണ് ഈ പണം ഈടാക്കിയത്. തുടര്‍ന്നു 22ലക്ഷം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. അവര്‍ ആവശ്യപ്പെട്ട 22 ലക്ഷം നല്‍കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ ഫ്‌ലാറ്റിനെ ചൊല്ലി തര്‍ക്കങ്ങളും നടന്നതായി റിനോ റ്റീന പറയുന്നു.
ഫ്‌ലാറ്റ് കിട്ടിയശേഷം ബാക്കി പണം നല്‍കാമെന്നാണ് റ്റീനയുടെ നിലപാട്.
റ്റീനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അമൃത ടിവിക്കെതിരെയും ശിവജി ബില്‍ഡേഴ്‌സിനെതിരെയും കേസെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല