മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ (ആര്‍.ഐ.എല്‍) 25 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. എന്നാല്‍ നേരത്തേ പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കാണിതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
പ്രകൃതി വാതകത്തിന്റെ ഉല്‍പ്പാദനത്തിലുണ്ടായ ഇടിവാണ് അറ്റാദായത്തില്‍ കുറവ് വരുത്തിയത്. നാലാംപാദത്തില്‍ കമ്പനിയുടെ വരുമാനം 25 ശതമാനം വര്‍ധിച്ച് 20,286 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം വരുമാനം 16 236 കോടിയായിരുന്നു. റിസല്‍ട്ട് പുറത്തുവന്നതോടെ ആര്‍.ഐ.എലിന്റെ ഷെയറുകള്‍ക്ക് ഓഹരി വിപണിയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാനായില്ല.
താപ്തി പ്രദേശത്ത് നിന്നടക്കം പ്രകൃതിവാതകത്തിന്റെ ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രകൃതിവാതകത്തിന്റെ ഉല്‍പ്പാദനത്തിലുണ്ടായ കുറവാണ് വരുമാനത്തില്‍ പ്രതിഫലിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. അതിനിടെ കമ്പനിയുടെ പ്രധാന മേഖലയായ കൃഷ്ണ-ഗോദാവരി തടത്തില്‍ നിന്നുള്ള ഉല്‍പ്പാദനത്തിന്റെ കണക്കുകളൊന്നും പുറത്തുവന്നിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല