ലണ്ടന്‍: പലിശനിരക്ക് കുത്തനെ ഉയരുമെന്ന ആശങ്കയില്‍ യുകെയില്‍ റീ മോര്‍ട്ട്‌ഗേജിംഗിനായി വീട്ടുടമകള്‍ പരക്കംപായുന്നു.
2009 കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ 42 ശതമാനം പേരാണ് റീമോര്‍ട്ട്‌ഗേജിന് ശ്രമിക്കുന്നതെന്ന് ബാങ്ക് ഒഫ് ഇംഗ്‌ളണ്ട് പറയുന്നു.
നവംബറില്‍ 34,262 പേരാണ് ലോണ്‍ മറ്റു ബാങ്കുകളിലേക്കോ ഹൗസിംഗ് സൊസൈറ്റികളിലേക്കോ മാറ്റിയത്. 2009 നവംബറില്‍ ഇത്തരത്തില്‍ മാറിയവരുടെ സംഖ്യ 23,973 ആയിരുന്നു.
പലിശ നിരക്ക് ഏതു നിമിഷവും വര്‍ദ്ധിപ്പിക്കാന്‍ ഇടയുണ്ടെന്നാണ് പൊതുവെയുള്ള നിഗമനം. ഇതു തന്നെയാണ് ജനത്തെ ഭ്രാന്തുപിടിപ്പിക്കുന്നതും. രണ്ടുമാസത്തിനുള്ളില്‍ വര്‍ദ്ധന യാഥാര്‍ത്ഥ്യമാവുമെന്നാണ് കരുതുന്നത്. ഈ വര്‍ഷാവസാനത്തോടെ നിരക്ക് 1.25 ശതമാനമാവുമെന്നാണ് സിബിഐ പറയുന്നത്. 2012ല്‍ ഇത് വീണ്ടും ഉയര്‍ന്ന് 2.75 ശതമാനമാവാമെന്നും സിബഐ വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല