റീസൈക്കിള്‍ ചെയ്ത ബ്രേക്ക്ഫാസ്റ്റ് സിറിയല്‍ പാക്കറ്റ്‌സ് ക്യാന്‍സറുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ഒരു മുന്‍നിര ഭക്ഷ്യനിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതുക്കിയ ആഹാരസാധനങ്ങളിലെ ധാതുഎണ്ണ ധാന്യഹാരങ്ങളിലും പാസ്റ്റയിലും ചോറിലുമൊക്കെ വ്യാപിക്കുന്നു. ഇവ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചാല്‍ പോലും അതിനുള്ളില്‍ കൂടി ധാതുഎണ്ണ വ്യാപിക്കാന്‍ സാധ്യതയുണ്ട്.
ആന്തരാവയവങ്ങളില്‍ പഴുപ്പുമുതല്‍ ക്യാന്‍സര്‍ വരെ ഈ എണ്ണകള്‍ കാരണം ഉണ്ടാകുമെന്ന് സുറിച്ചിലെ സെഫ്റ്റി ലബോറട്ടറി വക്താവ് ഡോ.കോനി ഗ്രോബ് പറയുന്നു. സാധാരണ ആഹാരസാധനങ്ങളില്‍ പോലും ഇത്തരം കുറഞ്ഞ അംശത്തില്‍ ഇത്തരം രാസവസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പുതുക്കിയതല്ലാത്ത ആഹാരസാധനങ്ങള്‍ വളരെയധികം വിലപ്പെട്ടതാണെന്ന കാര്യവും നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. ഇത്തരം ഭക്ഷ്യസാധനങ്ങളിലെ ഉള്ളിലത്തെ ലെയര്‍ പുനചംക്രമണം ചെയ്ത പത്രങ്ങളിലെ മഷിയില്‍ നിന്നും വരുന്ന എണ്ണകള്‍ക്ക് തടസമായി നില്‍ക്കും. ഈ കാര്യത്തെ കുറിച്ച് കേട്ടയുടന്‍ തന്നെ ധാന്യാഹാര ഉല്പാദകനായ ജോര്‍ദാന്‍ പുനചംക്രമണം ചെയ്ത കാര്‍ഡ്‌ബോര്‍ഡുകള്‍ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ കെല്ലോഗ്, വീറ്റാബിക്‌സ് എന്നീ ഉല്പാദകര്‍ തങ്ങളുടെ പാക്കിങ്ങില്‍ പരമാവധി ധാതുഎണ്ണയുടെ അളവ് കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കെല്ലോഗ് വക്താവ് ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെ ‘ ഈ കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. പാക്കിങ്ങിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. ധാതുഎണ്ണ കുറഞ്ഞതും പ്രകൃതിദത്തവുമായ മറ്റെന്തെങ്കിലും ഉപയോഗിച്ച് പാക്കിങ്ങ് നടത്താനായി ഞങ്ങളുടെ വിതരണക്കാര്‍ ശ്രമിക്കുന്നുണ്ട്. ധാതുഎണ്ണകളുടെ കാര്യത്തില്‍ യു.കെ സര്‍ക്കാര്‍ ഇതുവരെ ഒരു നിബന്ധനയും മുന്നോട്ടുവച്ചിട്ടില്ല. എതെങ്കിലും ഒരു നിബന്ധനവയ്ക്കാന്‍ ഒരുങ്ങുകയാണെങ്കില്‍ ഞങ്ങള്‍ ഉടനെ അത് പിന്തുടരും.’
കഴിഞ്ഞവര്‍ഷം ജര്‍മന്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ 119ഭക്ഷ്യസാധനങ്ങളിലാണ് പഠനം നടത്തിയത്. ഇതില്‍ മിക്കവയിലും ധാതുഎണ്ണപരിധിയില്‍ കൂടുതലുള്ളതായി പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല