ബെന്നി മേച്ചേരിമണ്ണില്‍: റെക്സം രൂപതയില്‍ ജപമാല പ്രദക്ഷിണവും മലയാളം പാട്ടുകുര്‍ബാനയും ഒക്ടോബര്‍ 31 ന്. റെക്സം രൂപതയിലെ ക്രിസ്തീയ ഭവനങ്ങളില്‍ നടന്നു വന്നിരുന്ന പരിശുദ്ധ മാതാവിന്റെ കൊന്ത നമസ്കാരത്തിന്റെ സമാപനവും ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ഒക്ടോബര്‍ 31 ശനിയാഴ്ച രണ്ടു മണിക്ക് പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ഹോളിവെല്‍ സെന്റ് വിനിഫ്രെഡ് ചര്‍ച്ചില്‍ നടത്തപെടുന്നു. 2 മണിക്ക് ഹോളിവെല്‍ ദേവാലയത്തില്‍ നിന്നും ആരംഭിക്കുന്ന ജപമാല പ്രദിക്ഷിണം 2.30 നു നിരവധി അത്ഭുത രോഗശാന്തികള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന നോര്‍ത്ത് വേല്‍സിലെ ലൂര്‍ധ് എന്നറിയപ്പെടുന്ന ഹോളിവെല്‍ പരിശുദ്ധ കുളത്തില്‍ എത്തിച്ചേര്‍ന്നു വിശുദ്ധ സെന്റ് വിനിഫ്രെടിന്റെ തിരുശേഷിപ്പ് വണക്കവും പ്രാര്‍ഥനകളും നടത്തപ്പെടുന്നു.
മൂന്ന് മണിക്ക് സെന്റ് വിനിഫ്രെഡ് ദേവാലയത്തില്‍ ബഹുമാനപെട്ട റെക്സം രൂപതാ കോര്‍ഡിനെറ്റെര്‍ ഫാദര്‍ റോയ് കോട്ടയ്ക്കുപുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന മലയാളം പരിശുദ്ധ കുര്‍ബാനയില്‍ രൂപതയില്‍ നിന്നുമുള്ള മറ്റു മലയാളി വൈദികരും പങ്കെടുക്കുന്നതും പരിശുദ്ധ സന്ദേശം നല്കുന്നതുമാണ്. പരിശുദ്ധ കുര്‍ബാനയിലും ജപമാല പ്രദക്ഷിണത്തിലും പങ്കു ചേര്‍ന്ന് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഹോളിവെല്‍ ചര്ചിലേക്ക് പ്രാര്‍ഥനാ പൂര്‍വം സ്വാഗതം ചെയ്യുന്നു.
സ്നേഹത്തോടെ ഫാദര്‍ റോയ് കൊട്ടക്കുപുറം sdv , റെക്സം
രൂപതാ കോഡി നെറ്റെര്. 07763756881.
അഡ്രസ് പോസ്റല്‍ കോഡ്
St Winefrideschurch
Holywell , CH 87PN .
കുര്‍ബാനക്ക് ശേഷം സ്നേഹ വിരുന്ന് ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല