1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2015

ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയിലെ ക്രിസ്തീയ ഭവനങ്ങളില്‍ നടന്നു വന്നിരുന്ന പരിശുദ്ധ മാതാവിന്റെ കൊന്ത നമസ്‌കാരത്തിന്റെ സമാപനവും ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ഒക്ടോബര്‍ മാസം 31 ആം തിയതി രണ്ടു മണിക്ക് ഹോളി വെല്‍ സെന്റ് വിനി ഫ്രെഡ് ചര്‍ച്ചില്‍ നടത്തപെടുന്നു. 2 മണിക്ക് ഹോളി വെല്‍ ദേവാലയത്തില്‍ നിന്നും ആരംഭിക്കുന്ന ജപമാല പ്രദക്ഷിണം 2.30 നു നിരവദി അത്ഭുത രോഗ ശാന്തി കള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന നോര്‍ത്ത് വേല്‍സിലെ ലൂര്‍ദ് എന്നറിയപ്പെടുന്ന ഹോളി വെല്‍ പരിശുദ്ധ കുളത്തില്‍ എത്തിച്ചേര്‍ന്നു വിശുദ്ധ സെന്റ് വിനി ഫ്രെടിന്റെ തിരുശേഷിപ്പ് വണക്കവും പ്രാര്‍ഥനകളും നടത്തപ്പെടുന്നു.

മൂന്ന് മണിക്ക് സെന്റ് വിനി ഫ്രെഡ് ദേവാലയത്തില്‍ ബഹുമാനപെട്ട റെക്‌സം രൂപതാ കോഡിനെറ്റെര്‍ ഫാദര്‍ റോയ് കോട്ടയ്ക്കു പുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന മലയാളം പരിശുദ്ധ കുര്‍ബാനയില്‍ രൂപതയില്‍ നിന്നുമുള്ള മറ്റു മലയാളി വൈദികര്‍ പങ്കെടുക്കുന്നതും പരിശുദ്ധ സന്ദേശം നല്കുന്നതുമാണ്. പരിശുദ്ധ കുര്‍ബാനയിലും ജെപമാല പ്രദി ഷണത്തിലും പങ്കു ചേര്‍ന്ന് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഹോളി വെല്‍ ചര്‍ചിലേക്ക് പ്രാര്‍ഥനാ പൂര്‍വം സ്വാഗതം ചെയ്യുന്നു. സ്‌നേഹത്തോടെ ഫാദര്‍ റോയ് കൊട്ടക്കുപുറം sdv , റെക്‌സം രൂപതാ കോഡിനേറ്റര്‍ (07763756881). കുര്‍ബാനക്ക് ശേഷം സ്‌നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.

വിലാസം,

St Winefrides church,

Holywell, CH 87PN.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.