ബെന്നി തോമസ്: റെക്‌സം രൂപതയുടെ വിവിധ ഭാഗത്തുള്ള കേരള കംമുനിട്ടിയുടെ സംയുക്തമായ നോയമ്പ് കാല വിശുദ്ധ വാര ഒരുക്ക തിരുകര്‍മ്മങ്ങള്‍ റെക്‌സം രൂപതയുടെ വിവിധ പള്ളികളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു .
ഈശോ മിശിഹായുടെ കുരിശു മരണത്തിന്റയും ഉയര്‍പ്പ് തിരുന്നാളിന്റയും ഒരുക്കമായി മാര്‍ച്ച് മാസം 13 തിയതി ഞായറാഴിച്ച ഉച്ച കഴിഞ്ഞു 2 മണിമുതല്‍ രാത്രി 8.30 വരെ സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ടെനില്‍ ഏകദിന ധ്യാനം . ധ്യാനത്തിന് നേതൃത്വം നല്കുന്നത് കപ്പൂച്ചന്‍ സഭാഗമായ പ്രശ്ത ധ്യാനഗുരു റെവ. ഫാദര്‍ ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ഒ,എഫ് ,എം . ധ്യാനത്തോട് കൂടി മലയാളം കുര്‍ബാനയും, കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്.
ഈ നോയമ്പ് കാല ധ്യാനത്തില്‍ പങ്കുച്ചേര്‍ന്നു നമ്മുടെ കുടുംബത്തിലും സമൂഹത്തിലും നന്മ ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുവാനും നമ്മുടെ ജീവിതത്തിലെ തിരക്കുകള്‍ക്ക് ഇടയിലും യേശുവിന്റെ വചനം ശ്രവിക്കുവാനും നോയമ്പിന്റെ പരിശുദ്ധി ഉള്‍ക്കൊണ്ട് നല്ലൊരു ജീവിതം നയിക്കുവാന്‍ ഏവരെയും വളരെ സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു .റെവ. ഫാദര്‍ റോയ് കോട്ടയ്ക്കുപുറം sdv . റെക്‌സം രൂപതാ കോര്‍ഡിനെറ്റെര്‍. 07763756881
പള്ളിയുടെ വിലാസം . 77 THE HIGHWAY ,HAWARDEN , FLINTSHIRE .CH 53 D L
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല