1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2018

ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ വിവിധ കുര്‍ബാന സെന്ററുകളിലെ വിശുവാസികള്‍ വലിയ ആഴ്ച്ചയിലെ തിരുകര്‍മ്മകള്‍ ഭക്തി സാദ്രമായി ആഹോഷിച്ചു .ഇരുപത്തി ഒന്‍പതാം തിയതി വ്യാഴാഴ്ച എളിമയുടെയും സ്‌നേഹത്തിന്റെയും മാതൃക മനുഷ്യ കുലത്തിന് പകര്‍ന്നു നല്‍കി ശിഷ്യന്‍ മാരുടെ കാലുകള്‍ കഴുകി എളിമയുടെ സന്ദേശം പകര്‍ന്നു നല്‍കുന്ന കാല്‍കഴുകല്‍ ശുസ്രൂഷയും, തന്റെ ശരീരവും രക്തവും പകര്‍ന്നു നല്‍കി വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെ ഓര്‍മ്മ പുതുക്കുന്ന പെസഹാ അപ്പമുറിക്കല്‍ തിരുകര്‍മ്മവും ആഹോഷമായ പാട്ടുകുര്‍ബാനയും സേക്രട്ട് ഹാര്‍ട് ചര്‍ച് ഹവാര്‍ഡനില്‍ റെക്‌സം രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറത്തിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു .

ലോക പാപത്തിന്റെ പരിഹാരാര്‍ത്ഥം യേശു തമ്പുരാന്‍ തന്റെ ജീവന്‍ മരക്കുരിശില്‍ മൂന്നു ആണികളാല്‍ തര്‍ക്കപെട്ടു ജീവന്‍ വെടിഞ്ഞത് ഓരോ മനുഷ്യന്റയും നന്മക്കും രെക്ഷക്കും വേണ്ടി ആണെന്നുള്ള വിശുവാസ പ്രഹോഷണം ഓര്‍മ്മപ്പെടുത്തുന്ന കുരിശിന്റെ വഴി ദുഃഖവെള്ളിയാഴ്ച രാവിലെ 10 മണിക്ക് നോര്‍ത്ത് വെല്‍സിലെ പ്രശസ്തമായ പന്താസഫ് കുരിശുമലയില്‍ നടത്തപ്പെട്ടു . പതിനാലാം സ്ഥല പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ക്കു ഫാദര്‍ റോയ് കോട്ടക്കുപുറം , ഫാദര്‍ എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി . പതിനാലാം സ്ഥലത് ദുഃഖ വെള്ളി സന്ദേശം ക്രൂശിതനായ കര്‍ത്താവിന്റെ രൂപം ചുംബിക്കല്‍, കൈപ്പുനീര്‍ രുചിക്കല്‍ തുടര്‍ന്ന് നേര്‍ച്ചകഞ്ഞി വിതരണം എന്നിവ നടത്തപ്പെട്ടു .

വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ റെക്‌സം . ഫ്‌ലിന്റ്, റൂദിന്‍, കൊള്‍വാന്‍ ബേ , ചെസ്റ്റര്‍ , എല്‌സമീര്‍ പോര്‍ട്ട് തുടങ്ങിയ സ്ഥലകളില്‍ നിന്നും വിശുവാസികള്‍ എത്തിച്ചേര്‍ന്നിരുന്നു . വിശുദ്ദ വാര തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന എല്ലവര്‍ക്കും ഫാദര്‍ റോയ് SDV നന്ദി അറിയിച്ചു .ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ 31 തിയതി ശനിയാഴ്ച നാലുമണിക്ക് ആഹോഷമായ പാട്ടുകുര്‍ബാനയോടെ തടത്തപെടുന്നതാണ് .

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.