ബെന്നി തോമസ്: റെക്‌സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ നോമ്പുകാല പീഡാനുഭവ ഈസ്റ്റര്‍ ദിന തിരുകര്‍മ്മങ്ങള്‍ രൂപതയുടെ വിവിധ പള്ളികളില്‍ നടത്തപ്പെടുന്നു.
റെക്‌സം രൂപതയുടെ വിവിധ ഭാഗത്തുള്ള കേരളാ കമ്മ്യൂണിറ്റിയുടെ സംയുക്തമായ നോയമ്പ് കാല വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ റെക്‌സം രൂപതയുടെ വിവിധ പള്ളികളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. മാര്‍ച്ചുമാസം 26 തിയതി 4 മണിക്ക് ആഹോഷമായ മലയാളം പാട്ടുകുര്‍ബാന സെന്റ് ജോസഫ് ചര്‍ച് കൊള്‍വിന്‍ബെയില്‍ നടത്തുന്നു. Conway Rd, Colwyn Bay LL29 7LG.
ഏപ്രില്‍ ഒന്നാം തിയതി ശനിയാഴ്ച 4 .15 നു പരിശുദ്ധ മാതാവിന്റെ നൊവേനയും മലയാളം പാട്ടുകുര്‍ബാനയും സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച്ഹവാര്‍ടെനില്‍ നടത്തപ്പെടുന്നു. 77 THE HIGHWAY ,HAWARDEN , FLINTSHIRE . CH 53 D L.
ഏപ്രില്‍ 9 തിയതി 4 മണിക്ക് ഓശാന ഞായര്‍ തിരുകര്‍മ്മങ്ങകള്‍ പരിശുദ്ധ കുര്‍ബാന .സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍.
ഏപ്രില്‍ 13 തിയതി വ്യാഴാഴിച്ച 4 മണിക്ക് സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ടെനില്‍
സ്‌നേഹത്തിന്റയും വിനയതിന്റയും ഓര്‍മ്മ പുതുക്കുന്ന പെസഹാ കാല്‍കഴുകല്‍ അപ്പം മുറിക്കല്‍ ശുശ്രൂഷകളും കുര്‍ബാനയും മറ്റു പ്രാര്‍ഥനാ തിരുകര്‍മ്മങ്ങളും റെവ. ഫാദര്‍ റോയ് കോട്ടയ്ക്കു പുറത്തിന്റെ കാര്‍മികത്വത്തില്‍ നടത്തപെടുന്നു. 77 THE HIGHWAY ,HAWARDEN , FLINTSHIRE . CH 53 D L.
ഏപ്രില്‍ 14 തിയതി ദുഖ വെള്ളിയാഴിച്ച 10 മണിക്ക് ഈശോ മിശിഹായുടെ പീഡാനുഭവ സ്മരണകള്‍ ഓര്‍മിപ്പിക്കുന്ന കുരിശിന്റെ വഴി ,പതിനാലാം സ്ഥലം നോര്‍ത്ത് വെയില്‍സിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ പന്താസഫ് കുരിശുമാലയിലേക്ക് നടത്തപെടുന്നു .കുരിശിന്റെ വഴി പ്രാര്‍ഥന കള്‍ക്ക് ഫാദര്‍ റോയ് കോട്ടയ്ക്കു പുറം SDV മറ്റു രൂപതാ പുരോഹിതരും സന്ന്യസ്തരും നേതൃത്വം നല്കുന്നതാണ് .കുരിശിന്റെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും .നേര്‍ച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ് .വിലാസം FRACISCAN FRIARY MONASTERY ROAD ,PANTASAPH . CH 88 PE .
ഏപ്രില്‍ 23 തിയതി 4 മണിക്ക് ഈസ്റ്റര്‍ പുതുഞായര്‍ മലയാളം പാട്ടുകുര്‍ബാനയും മറ്റു തിരുകര്‍മ്മങ്ങളും ഈസ്റ്റര്‍ സന്ദേശവും ബഹുമാനപെട്ട രൂപതാ കോഡിനെറ്റെര്‍ ഫാദര്‍ റോയ് കോട്ടയ്ക്കു പുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സെക്രെറ്റ് ഹാര്‍ട് ചര്‍ച് ഹവാര്‍ഡനില്‍ നടത്തപ്പെടുന്നു.
റെക്‌സം രൂപതാ കേരളാ കംമുനിട്ടിയുടെ വിശുദ്ധവാര തിരുകര്‍മ്മകളില്‍ ഭക്തി സാന്ദ്രം പങ്കുകൊണ്ടു ഈശോ യുടെ പീഡാനുഭവ കുരിശുമരണം മനസ്സില്‍ ധ്യാനിച്ച് സന്തോഷ കരമായ ഒരു ഉയര്‍പ്പ് തിരുന്നാളിന് ഒരുങ്ങുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശതുമുള്ള എല്ലാ വിശുവാസികളെയും റെക്‌സം രൂപതാ കോഡിനെറ്റെര്‍ ഫാദര്‍ റോയ് കോട്ടയ്ക്കു പുറം SDV സ്‌നേഹത്തോടെ പ്രാര്‍ഥനാ പൂര്‍വം സ്വാഗതം ചെയ്യുന്നു.
സ്‌നേഹത്തോടെ ഫാദര്‍ റോയ് കൊട്ടക്കുപുറം sdv , റെക്‌സം രൂപതാ കോഡിനേറ്റെര്‍. 07763756881 .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല