തന്റെ പുതിയ ചിത്രമായ റെഡി ഹിറ്റായതോടെ അസിന്‍ തന്റെ പഴയ സൗഹൃദങ്ങള്‍ ഉപേക്ഷിച്ചുവോ? മുന്‍പ് അസിന്റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു നീല്‍നിതിന്‍ മുകേഷ്. മുന്‍പ് ഹൃദയ് ഷെട്ടി നെയ്‌ലിനെ തന്റെ പടത്തിലേയ്ക്ക് കാസ്റ്റു ചെയ്തപ്പോള്‍ സിനിമയുടെ കഥ നീലിനു പോരെന്ന് ഹൃദയ് ഷെട്ടിയോട് തുറന്നടിച്ചടിച്ച നടിയാണ് അസിന്‍.
എന്നാല്‍ റെഡി ഹിറ്റായിക്കഴിഞ്ഞതില്‍ പിന്നെ അസിന്‍ നീലിനെ അവഗണിക്കുന്നെന്നാണ് ബോളിവുഡിലെ ശ്രുതി. റെഡിയുടെ വിജയത്തില്‍ അസിന്‍ മതിമറന്നു പോയന്നാണ് നീലിന്റെ ഒരു അടുത്ത സുഹൃത്തിന്റെ പരിഭവം.
എന്നാല്‍ ഇതിനെക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ ഇരുവരും തയ്യാറല്ല. എന്നാല്‍ ഇനി അസിന്‍ നീലിനു വേണ്ടി വാദിക്കാന്‍ വരില്ലന്നോര്‍ത്ത് ഹൃദയ് ഷെട്ടിയ്ക്ക് ആശ്വസിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല