ടോമിച്ചന്‍ കൊഴുവനാല്‍
മാര്‍സ്: റെഡ്ഹില്‍ മലയാളി അസോസിയേഷന്‍ 2011 ജൂണ്‍ 11ന് അയില്‍ ഓഫ് വൈറ്റിലേക്ക് സംഘടിപ്പിച്ച ടൂര്‍ ആവേശഭരിതമായി. രാവിലെ 6.30 പുറപ്പെടുന്ന ടൂര്‍ വണ്ടി 10 മണിക്ക് റെഡ്ഹില്ലില്‍ തിരിച്ചെത്തിയത്.
റെഡ്ഹില്ലിന്റെ ഈ ടൂര്‍ പരിപാടി അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അവിസ്മരണീയമായ അനുഭവമായി. പ്രത്യേകിച്ച് ചെയര്‍ലിഫ്റ്റ്, നീഡില്‍ പാര്‍ക്ക്, വൈറ്റ്‌ലിങ്ക് ഫെറി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര അസോസിയേഷന്‍ മെമ്പര്‍മാരായ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിക്കുന്നതായിരുന്നു. സാന്റൗണ്‍ ബിച്ചിലെ തിരകളില്‍ നീന്തിക്കളിക്കുമ്പോള്‍ കുട്ടികള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു.
അസോസിയേഷനില്‍ അംഗങ്ങളായുള്ള എല്ലാ കുടുംബങ്ങള്‍ക്കും പരസ്പരം മനസിലാക്കാനും യോജിച്ച് പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം ലഭിച്ചു എന്നതാണ് ഈ ടൂറിന്റെ പ്രധാന പ്രത്യേകത. ഭക്ഷണങ്ങള്‍ എല്ലാവരും പങ്കുവച്ചു കഴിക്കുമ്പോള്‍ ഇത് ദൃശ്യമായിരുന്നു.
സ്‌പോര്‍ട്‌സ് ഡേ
റെഡ്ഹില്‍ മലയാളി അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡെ ആഘോഷം 2011 ജൂലൈ 9 ശനിയാഴ്ച സെന്റ് ബെഡ്‌സ് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 9.30 മുതല്‍ 3 മണിവരെയാണ് പരിപാടി.
സ്‌ക്കിപ്പിംങ്, ലെമണ്‍ സ്പൂണ്‍, 50 മുതല്‍ 200 മീറ്റര്‍ ഓട്ടം, മാരത്തോണ്‍ (1000മീറ്റര്‍), തവളച്ചാട്ടം, താറാവ് നടത്തം, ലോങ് ജമ്പ്, ബോള്‍ എറിയല്‍, നടത്തം, സാക്ക് റെയ്‌സ് എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് മടപ്പാട്ട് ( അസോസിയേഷന്‍ പ്രസിഡന്റ് ) 07983438971
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല