1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2011


താമരശ്ശേരിയുടെ അഭിനവ മെത്രാന്‍ മാര്‍ റെമിജിയോസ് പിതാവിന് യു.കെയില്‍ ഉജ്ജ്വല്‍ വരവേല്‍പ്പ്. മെത്രാന്‍ പട്ടം സ്വീകരിച്ച ശേഷം ആദ്യമായി യു.കെ. സന്ദര്‍ശനത്തിനെത്തിയ പിതാവിന് താമരശ്ശേരി രൂപതാംഗങ്ങളും ഇപ്പോള്‍ യു.കെ.യില്‍ ലങ്കാസ്റ്റര്‍ കത്തോലിക്കാ അതിരൂപതായില്‍ സീറോ മലബാര്‍ ചാപ്ലിന്മാരുമായ റവ.ഡോ.മാത്യു ചൂരപൊയ്കയില്‍, ഫാ.തോമസ് കളപ്പുരക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്.

മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വൈകുന്നേരത്തോടെ എത്തിയ മലബാറിലെ കുടിയേറ്റ ജനതയുടെ പുത്രനും ഇപ്പോള്‍ അവരുടെ പിതാവുമായ മാര്‍ റെമിജിയോസ് പിതാവിനെ വരവേല്‍ക്കാന്‍ നാനാരൂപതകളില്‍നിന്നുമുള്ള വിശ്വാസി മക്കള്‍ എത്തിയിരുന്നു. വിമാത്താവളത്തില്‍ നിന്നും പ്രസ്റ്റണില്‍ എത്തി വിശ്രമിക്കുന്ന പിതാവ് ഒരാഴ്ച വിവിധ വിശ്വാസികൂട്ടങ്ങളെ സന്ദര്‍ശിക്കുകയും വിവിധ പ്രദേശങ്ങളില്‍ ശുശ്രൂഷകള്‍ അര്‍പ്പിക്കുകയും ചെയ്യും.

താന്‍ നയിക്കുന്ന താമരശ്ശേരി രൂപതയുടെ രജത ജൂബിലി ആഘോഷം പ്രവാസി വിശ്വാസിമക്കള്‍ ലെസ്റ്ററില്‍ ആഘോഷിക്കുമ്പോള്‍ പങ്കുചേരുവാനായിട്ടാണ് മുഖ്യമായും റെമിജിയോസ് പിതാവ് എത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.