തിരുവനന്തപുരം: ഉത്തരേന്ത്യന്‍ താരം റെയ്മാസെന്‍ ഭാഗ്യപരീക്ഷണത്തിനായി മലയാളസിനിമാലോകത്തേക്ക്. ബംഗാളി, ഹിന്ദി സിനിമകളില്‍ തന്റെ അഭിനയം കാഴ്ചവെച്ച റെയ്മ, പി.ടി കുഞ്ഞുമുഹമ്മദിന്റെ വീരപുത്രന്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.
ആദ്യകാല നായിക മൂണ്‍മൂണ്‍സെന്നിന്റെ മകളും ബംഗാളി നായികയായിരുന്ന സുചിത്രസെന്നിന്റെ പേരമകളുമാണ് റെയ്മ.
ഇവരുടെ സഹോദരി റിയാ സെന്‍ സന്തോഷ് ശിവന്റെ അനന്തഭദ്രം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതയാണ്.
മലബാറിലെ സ്വാതന്ത്ര്യസമരത്തിന്റെ കഥ പറയുന്ന ചിത്രമാണ് വീരപുത്രന്‍. ചിത്രത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്റെ ഭാര്യ കുഞ്ഞുബീപാത്തു എന്ന കഥാപാത്രമാണ് റെയ്മയെ തേടിയെത്തിയിരിക്കുന്നത്.
ഒരുപാട് സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നല്ല സിനിമകള്‍ മലയാളത്തിലിറങ്ങാറുണ്ടെന്ന് എന്റെ അമ്മ പറയാറുണ്ട്. മലയാള ഭാഷ പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ വിവേകമതിയായ ഒരു സംവിധായകനെയാണ് എനിക്ക് കിട്ടിയത്. സംവിധായകനും മറ്റംഗങ്ങളും എന്നെ വളരെയധികം സഹായിക്കുന്നുണ്ട്-റെയ്മ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല