മലയാളി നടികള്‍ അന്യഭാഷയില്‍ ചേക്കേറുന്ന പ്രവണതയ്ക്ക് തല്‍ക്കാലം വിട. ഇത് അന്യഭാഷാ നടികള്‍ മലയാളത്തിലേക്ക് വരുന്ന കാലമാണിത്. വിദ്യാബാലന്‍, ജനീലിയ, തുടങ്ങിവയര്‍ക്കു പിന്നാലെ ബംഗാളി നടി റെയ്മ സെന്നും മലയാളത്തിലേക്കു ചേക്കേറുന്നു.
പൃഥ്വിരാജിന്റെ നായികയായാണ് റെയ്മയുടെ മലയാളത്തിലെ അരങ്ങേറ്റം. പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘വീര പുത്രന്‍’ എന്ന ചിത്രത്തില്‍ താനഭിനയിക്കുന്നുണ്ടെന്ന് നടി ട്വിറ്ററിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.
ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന വിപ്ലവങ്ങളെ പരാമര്‍ശിക്കുകയാണ് ഈ ചിത്രം. മലയാള സിനിമയിലേക്കുള്ള തന്റെ കാല്‍വെപ്പ് ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിലൂടെയാവുന്നതിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍.
റെയ്മയുടെ സഹോദരി റിയ സെന്‍ അനന്തഭദ്രം എന്ന പൃഥ്വി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല